പുസ്തകസഞ്ചിക്കൊപ്പം ഒരു ആട്ടിൻകുട്ടിയെക്കൂടി സമ്മാനിച്ച് കുട്ടികളുടെ പഠനത്തിന് കരുത്തുപകരുകയാണ് പത്തനംതിട്ടയിലെ കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും, അതോടൊപ്പം കുടുംബത്തിന് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാനുമാണ് ഈ വേറിട്ട പദ്ധതി നടപ്പാക്കുന്നത്.ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള അർഹരായ വിദ്യാർത്ഥികൾക്കാണ് ആട്ടിൻകുട്ടികളെ നൽകുന്നത്. ഒരു വർഷത്തിനകം ആദ്യമുണ്ടാകുന്ന പെൺകുഞ്ഞിനെയോ, അല്ലെങ്കിൽ അതിന് തുല്യമായ തുകയോ സ്കൂളിലേക്ക് തിരികെ നൽകണം എന്നതാണ് വ്യവസ്ഥ. ഈ കൈമാറ്റത്തിലൂടെ മറ്റൊരു വിദ്യാർത്ഥിയുടെ വീട്ടിലേക്കും പുതിയൊരു ആട്ടിൻകുട്ടിയെ എത്തിക്കാൻ സ്കൂളിന് സാധിക്കുന്നു.
2023-ൽ പത്ത് കുട്ടികൾക്ക് നൽകി തുടങ്ങിയ ഈ മാതൃകാ ഉദ്യമത്തിലൂടെ ഇതിനകം മുപ്പതോളം കുടുംബങ്ങൾക്ക് ആശ്വാസമെത്തിക്കഴിഞ്ഞു. അധ്യാപകർ നേരിട്ടെത്തി സാഹചര്യം വിലയിരുത്തിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.അട്ടത്തോട്, മഞ്ഞത്തോട് ഊരുകളിൽ നിന്നുള്ള 182 ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ രക്ഷിതാക്കളെയും ചേർത്തുനിർത്താൻ രൂപീകരിച്ച ‘ഞങ്ങളുണ്ടൊപ്പം’ കൂട്ടായ്മയാണ് പദ്ധതിക്ക് പിന്നിൽ. ആടുവിതരണത്തിന് പുറമെ കോഴിക്കുഞ്ഞുങ്ങൾ, ഇൻകുബേറ്റർ, എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവയും സ്കൂൾ നൽകുന്നുണ്ട്. അക്ഷരവെളിച്ചത്തിനൊപ്പം ഒരു കുടുംബത്തിന്റെ ഉപജീവനവും ഉറപ്പാക്കുന്ന കിസുമം സ്കൂളിന്റെ ഈ കൈത്താങ്ങ് പൊതുവിദ്യാഭ്യാസ രംഗത്തിനാകെ മികച്ചൊരു മാതൃകയാണ്.

#KisumamSchool #PathanamthittaNews #KeralaModel #GoodNewsKerala #InspirationalStories #PublicEducationKerala #KeralaEducation #ModelSchool #PositiveVibesKerala #ReelsKerala #MalayalamNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:







