മൂഴിയാർ–ഗവി പാതയിൽ രൂക്ഷമായ മലയിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് ഇനിയും വൈകും. പെൻസ്റ്റോക്ക് ക്രോസിംഗിനും ബട്ടർഫ്ലൈ വാൽവ് ഹൗസിനും മധ്യേ നൂറുമീറ്ററോളം റോഡിലേക്ക് വീണ മണ്ണ് നീക്കിയെങ്കിലും, 20 അടി ഉയരത്തിൽ ബാക്കി നിൽക്കുന്ന മലഞ്ചെരിവ് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. റോഡിന്റെ ഒരുവശം 50 അടിയോളം താഴേക്ക് ഇടിയാനുള്ള സാധ്യതയുമുണ്ട്.ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും പൂർണ്ണമായി നിരോധിച്ചു. കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവരുടെ അടിയന്തര വാഹനങ്ങൾ മാത്രമാണ് ഒരു വിധത്തിൽ കടത്തിവിടുന്നത്.പാത അടഞ്ഞതോടെ ഗവി, കൊച്ചുപമ്പ, പച്ചക്കാനം മേഖലകളിലെ തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും വലിയ ദുരിതത്തിലാണ്. സീതത്തോട് പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്ക് പോകാൻ വഴിയില്ലാതെ ഇവർ ഒറ്റപ്പെട്ടു. അവശ്യസാധനങ്ങൾക്കും ചികിത്സയ്ക്കും വണ്ടിപ്പെരിയാർ–കുമളി വഴി കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയിലും. കുമളിയിൽ നിന്നുള്ള ബസ് പച്ചക്കാനം വരെ മാത്രമാണ് സർവീസ് നടത്തുന്നത്. വിനോദസഞ്ചാരം നിലച്ചതോടെ ഉപജീവനമാർഗ്ഗവും വഴിമുട്ടി. സുരക്ഷാ ഭീഷണി പൂർണ്ണമായി ഒഴിവാക്കാതെ പൊതുഗതാഗതം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. റോഡ് പാർശ്വഭിത്തി കെട്ടി ബലപ്പെടുത്തുന്നതടക്കമുള്ള സുരക്ഷാ നടപടികൾ വേഗത്തിലാക്കി തങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഗവി നിവാസികൾ ആവശ്യപ്പെടുന്നു.

#Janashabdamnews #Gavi #Pathanamthitta #Moozhiyar #KeralaNews #LandslideRisk #GaviTourism #KSRTC #MalayalamNews #KeralaRain #WesternGhats #TribalLife #MalappuramToGavi #BreakingNewsKerala
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:







