മതിയായ രേഖകളോ അനുമതി പത്രമോ ഇല്ലാതെ അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.15 ന് പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞു പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ ആലുംതുരുത്തി ചക്കുളം റോഡെ ഓടിച്ചുവന്ന റാന്നി മാടമൺ കാണിപ്പറമ്പിൽ സുജിത് ഓടിച്ചുവന്ന ലോറി തടഞ്ഞു പരിശോധിച്ചപ്പോൾ മതിയായ രേഖകളോ അനുമതി പത്രമോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്ന് ബോധ്യമായതിനെത്തുടന്ന് മെറ്റൽ ഉൾപ്പെടെ ലോറി പോലീസ് പിടിച്ചെടുത്തു. തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. എസ് ഐക്കൊപ്പം എസ് സി പി ഓമാരായ ആരോമൽ, സജിൽ എന്നിവരാണ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.
Home അനധികൃതമായി മെറ്റൽ കടത്തിയ ടോറസ് ലോറി പുളിക്കീഴ് പോലീസ് പിടികൂടി