Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സ്കൂൾ വിദ്യാർത്ഥികൾക്ക് പോക്സോ നിയമത്തെപ്പറ്റി പോലീസ് ക്ലാസ്സ്‌ എടുത്തു

   ലൈംഗിക പീഡന സംഭവങ്ങളിൽ കുട്ടികൾ ഇരകളാകുന്നതും, കൗമാരക്കാർ ഇത്തരം കുറ്റകൃത്യങ്ങളിൽപ്പെടുന്നതും വർധിച്ചുവരുന്ന സാമൂഹികചുറ്റുപാടിൽ, കുട്ടികളെ ബോധവൽക്കരിക്കുക ലക്ഷ്യമാക്കി നടത്തിയ ബോധവൽക്കരണപരിപാടിയിൽ പോലീസ് ക്ലാസ്സെടുത്തു. റാന്നി എസ് സി എച്ച് എസ് എസ്സിൽ  വിദ്യാർത്ഥികൾക്കായി പോക്സോ നിയമത്തെപ്പറ്റി  രാവിലെ 10 ന് നടത്തിയ പരിപാടിയിൽ എസ് ഐ റെജി തോമസാണ് ക്ലാസ്സ്‌ നയിച്ചത്. കുട്ടികൾക്ക് നേരേയുള്ള എല്ലാത്തരം ലൈംഗിക അതിക്രമങ്ങളും അവയുടെ ശിക്ഷകളും മറ്റും സംബന്ധിച്ച വകുപ്പുകൾ, പോലീസ് നടപടികൾ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. കേരള മഹിളാ സമഖ്യ സൊസൈറ്റിയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണവും ഉണ്ടായിരുന്നു. മഹിളാ സമഖ്യ കോർഡിനേറ്റർ അമ്പിളി, സ്കൂൾ എച്ച് എം ആനി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement