Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

39-–-ാമത് മൂലൂർ അവാർഡ് ഷാജി നായരമ്പലത്തിന്‌

പത്തനംതിട്ട
39-–-ാമത് മൂലൂർ അവാർഡ് ഷാജി നായരമ്പലത്തിന്റെ ഗുരുദേവ ഗീതം എന്ന കാവ്യ സമാഹാരത്തിന്‌. 25,001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന അവാർഡ് 26ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് സമ്മാനിക്കും. ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ എഴുതിയിട്ടുള്ള സാഹിത്യ കൃതികളിൽ ഏറെ ശ്രദ്ധേയമായ കൃതിയാണ്‌ ഗുരുദേവഗീത. ഗുരുദേവനെക്കുറിച്ചുള്ള 33 കവിതകളും ആറ്‌ അനുബന്ധ കവിതകളും ഉൾക്കൊള്ളുന്ന കാവ്യസമഹാഹാരമാണ്‌ ഗുരുദേവഗീത. കെ വി സുധാകരൻ കൺവീനറും പ്രൊഫ. കെ രാജേഷ്‌ കുമാർ, ഡോ. പി ടി അനു എന്നിവർ അംഗളുമായുള്ള ജൂറിയാണ്‌ അവാർഡിന്‌ അർഹമായ കൃതി തെരഞ്ഞെടുത്തത്‌. എറണാകുളം വൈപ്പിൻ കരയിൽ നായരമ്പലം സ്വദേശിയാണ്‌ ഷാജി നായരമ്പലം. റവന്യു വകുപ്പിൽ നിന്ന്‌ ഡെപ്യൂട്ടി തഹസിൽദാരായി വിരമിച്ചു. ഇതിനകം ആറ്‌ കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മൂലൂർ ജയന്തി ആഘോഷം 24ന്‌ വൈകിട്ട്‌ നാലിന്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. 25ന്‌ പകൽ രണ്ടിന്‌ മെഴുവേലി പഞ്ചായത്തിനായി ജില്ലാ പഞ്ചായത്ത്‌ തയ്യാറാക്കിയ എസ്‌ സി മൈക്രോപ്ലാൻ പട്ടികജാതി പട്ടിക വർഗ വികസന മന്ത്രി ഒ ആർ കേളു പുറത്തിറക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്‌ അധ്യക്ഷയാകും. 26ന്‌ രാവിലെ മൂലൂർ സ്‌മാരകത്തിൽ 50 കവികളുടെ കവി സമ്മേളനം നടക്കും. തുടർന്ന്‌ വൈകിട്ട്‌ നാലിന്‌ മൂലൂർ അവാർഡ്‌ സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ മൂലൂർ സ്മാരക സമിതി പ്രസിഡന്റ്‌ കെ സി രാജഗോപാലൻ, ജനറൽ സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, സെക്രട്ടറി വി വിനോദ്, ട്രഷറർ കെ എൻ ശിവരാജൻ എന്നിവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement