Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എസ് പി സി ജില്ലാതല ക്യാമ്പ് തുടങ്ങി

പത്തനംതിട്ട : സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ് പി സി ) ജില്ലാതല ക്യാമ്പ് ‘ചലഞ്ച് ദി ചലഞ്ചസ്‌- ഹൃദ്യം 2025 ‘ എന്ന പേരിൽ ആരംഭിച്ചു. അടൂർ കടമ്പനാട് കെ ആർ കെ പി എം ബി എച്ച് എസ്, വിവേകാനന്ദ വി എച്ച് എസ് എസ് ഫോർ ഗേൾസ് ഹൈസ്കൂളുകളിൽ നടക്കുന്ന ക്യാമ്പ് ഇന്നലെ (13/2/2025 ) തുടങ്ങി,16 ന് സമാപിക്കും. എസ് പി സി ജില്ലാ നോഡൽ ഓഫിസർ അഡീഷണൽ എസ് പി ആർ ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടനചടങ്ങിൽ പത്തനംതിട്ട ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ബി ആർ അനില ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, വാർഡ് മെമ്പർ റ്റി പ്രസന്നകുമാർ ,കെ ആർ കെ പി എം ബി എച്ച് എസ് മാനേജർ ശ്രീലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. എസ് പി സി ജില്ലാ അസ്സലാമു നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ്കുമാർ സ്വാഗതവും, സീതത്തോട് കെ ആർ പി എം എച്ച് എസ് സി പി ഒ മനോജ് ബി നായർ കൃതഞ്ജതയും രേഖപ്പെടുത്തി.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ചതുർദിനക്യാമ്പിൽ, കുട്ടികളും പൊതു സമൂഹവും നേരിടുന്ന ലഹരിമരുന്നുകൾ ഡിജിറ്റൽ തുടങ്ങിയവ സംബന്ധിച്ച വെല്ലുവിളികൾ, സൈബർ ഭീഷണി, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, പാരിസ്ഥിതിക തകർച്ച തുടങ്ങിയ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടന്നുവരുspc ന്നു. കൂടാതെ, യോഗ, കരാട്ടെ, ഫിസിക്കൽ ട്രെയിനിങ്, പരേഡ് എന്നിവ ഉൾപ്പെടുത്തിയുള്ള ഔട്ട്ഡോർ ഇനങ്ങളും നടക്കും.പ്രമുഖ വ്യക്തികളുമായുള്ള സംവാദം, എസ് പി സി ജില്ലാതല ക്വിസ് മൽസങ്ങൾ, 16 ന് രാവിലെ എട്ടിനു ഡെപ്പ്യ,ട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സെറിമോണിയൽ പരേഡ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 462 കേഡറ്റുകൾ, ബന്ധപ്പെട്ട അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടെ 550 പേർ ക്യാമ്പിൽ പങ്കെടുക്കുന്നു. ഞായറാഴ്ച്ച ക്യാമ്പ് സമാപിക്കും.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement