കോന്നി നിയോജക മണ്ഡലത്തിൽ ഐരവൺ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
കോന്നി നിയോജകമണ്ഡലത്തിലെ നാലാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് നിർമ്മിക്കുന്നത്. നിലവിൽ കോന്നി താഴത്ത് എംഎസ് സി എൽ പി സ്കൂളിന് സമീപമുള്ള സ്‌ഥല പരിമിതിമൂലം വീർപ്പുമുട്ടിയിരുന്നപഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയിട്ടാണ് പുതിയ ഐരവൺ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്.
ആധുനിക നിലവാരത്തിലുള്ള കെട്ടിടവും കമ്പ്യൂട്ടർവൽക്കരിച്ച സേവനങ്ങളും പൊതുജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ ലഭ്യമാക്കുവാൻ വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ സാധിക്കും.
Home ഐരവൺ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ