Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കുരുന്നുകൾക്ക് ഇഷ്ടഭക്ഷണമൊരുക്കി സി. പി. എം പ്രവർത്തകർ

പത്തനംതിട്ട കല്ലറക്കടവ് അങ്കണവാടിയിലേ കുരുന്നുകൾക്ക് ഇനി മുതൽ മാസത്തിൽ 2ദിവസം ചിക്കൻ ബിരിയാണി കഴിക്കാം. കുട്ടികൾക്ക് പഠനവും കളികൾക്കും വിനോദത്തിനും ഒപ്പം അങ്കണവാടികളിൽ ഇഷ്ടഭക്ഷണം കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ ) കണ്ണങ്കര ബ്രാഞ്ചിലേ പ്രവർത്തനകരാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇനിമുതൽ എല്ലാ മാസവും 1,15 തീയതികളിൽ കുട്ടികൾക്ക് ബിരിയാണി നൽകും ഈ ദിവസങ്ങൾ അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസമായിരിക്കും ബിരിയാണി നൽകുന്നത്. പദ്ധതി മുടക്കം കൂടാതെ നടപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഐ. സി. ഡി. എസ്. ഉദ്യോഗസ്ഥർ അങ്കണവാടി ജീവനക്കാർ എന്നിവരുമായി ആലോചിച്ചു പാർട്ടി പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. 17/02/2025 തിങ്കൾ ഉച്ചക്ക് 12 ന് പത്തനംതിട്ട നഗരസഭാ അധ്യക്ഷൻ അഡ്വ:ടി. സക്കീർ ഹുസൈൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഐ.സി.ഡി.എസ് പ്രൊജക്റ്റ്‌ ഓഫീസർ നിഷ, അങ്കണവാടി ടീച്ചർ സുജാത, കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ജി. അനിൽകുമാർ, ഇ.എം.എസ് സഹകരണ ആശുപത്രി വൈസ് ചെയർമാൻ പി. കെ ദേവാനന്ദൻ, പത്തനംതിട്ട കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്‌ പി. കെ സലീം കുമാർ, ഇ.എം.എസ് പബ്ലിക് ലൈബ്രറി സെക്രട്ടറി Dr. വി.എസ് ഉണ്ണികൃഷ്ണൻ, എ. കെ. പി. സി. ടി. എ സംസ്ഥാന കൗൺസിൽ അംഗം Dr. ടി. പി വിജുമോൻ, ബ്രാഞ്ച് സെക്രട്ടറി കെ. എസ് ബാലകൃഷ്ണൻ, എന്നിവർ ആശംസകൾ അർപ്പിക്കും. പി. ഷംസുദീൻ, അനന്തകൃഷ്ണൻ, അനീഷ് കണ്ണങ്കര, സുരേഷ് കുമാർ, രാജീവ് രാജു, അജിതകുമാരിടീച്ചർ സീനാറാണി,റഷീദാ ബീവി, മധു അമ്പാട്ട്,ജ്യോതി സുരേഷ്, അമ്പിളി രാജേഷ്, അനിൽകുമാർ മഠത്തിലേത്ത്, മജീദ്, രാഘവൻ, ബോബി ആനപ്പാറ നൗഷാദ്, ആനന്ദജ്യോതി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement