മഞ്ഞിനിക്കര:
പരിശുദ്ധ ഏലിയാസ് ത്രിദ്വിയൻ ബാവായുടെ 93 മത് ഓർമ്മ പെരുന്നാൾ സമാപിച്ചു.ഇന്നലെ പുലർച്ചെ മഞ്ഞിനിക്കര മോർ സ്തേഫാനോസ് പള്ളിയിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ദയറായിൽ രാവിലെ
5.45ന് മോര് തീമോത്തിയോസ് തോമസ് (പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി) മോര് ഈവാനിയോസ് കുര്യാക്കോസ് (ക്നാനായ ഭദ്രാസനം) മോര് പീലക്സീനോസ് സക്കറിയ (ഇടുക്കി ഭദ്രാസനം) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും പിന്നീട് 8.30ന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി മോര് സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടത്തി.

പരിശുദ്ധ മോറാന്റെ കബറിങ്കലും മോര് യൂലിയോസ് യാക്കോബ്, മോര് ഒസ്ത്താത്തിയോസ് ബെന്യാമീന് ജോസഫ്, മോര് യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും, 10.30ന് സമാപന റാസയും നേര്‍ച്ച വിളമ്പും നടത്തി പെരുന്നാൾ സമാപിച്ചു.