പത്തനംതിട്ട – അങ്ങാടിക്കൽ – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ് ചെയ്തു. 20 വർഷങ്ങൾക്ക് മുൻപ് നിലച്ച സർവീസ് ആണ് വീണ്ടും തുടങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ്, റീജിയണൽ കാൻസർ സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ സർവീസ് ഏറെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ നിന്ന് ദിവസവും രണ്ടു സർവീസുകളാണുണ്ടാക്കുക. രാവിലെ അഞ്ചിനാണ് ആദ്യ ട്രിപ്പ്.
അങ്ങാടിക്കൽ, പത്തനാപുരം, വെഞ്ഞാറമൂട്, മെഡിക്കൽ കോളജ് വഴി 8.10 ന് തമ്പാനൂരിൽ എത്തി ചേരും. 8.35 ന് തിരികെ പുനലൂർ വഴി 11.50 ന് പത്തനംതിട്ടയിൽ എത്തും.
12.15 ന് വീണ്ടും പുനലൂർ വഴി സർവീസ് നടത്തി 3.30 ന് തമ്പാനൂരിൽ എത്തും. 4.15 ന് തിരികെ പത്തനാപുരം വഴി 7.25 ന് പത്തനംതിട്ടയിൽ എത്തുചേരും. ആദ്യത്തെയും നാലാമത്തെയും ട്രിപ്പുകൾ മെഡിക്കൽ കോളജ് വഴിയായിരിക്കും.
മുൻ എംഎൽഎ കെ. സി. രാജഗോപാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, കെഎസ്ആർടിസി സൗത്ത് സോണൽ ഓഫീസർ റോയി ജേക്കബ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടോണി കോശി അലക്സ്, ഇൻസ്പെക്ടർ രാജൻ ആചാരി, കെഎസ്ആർടിസി യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.