ചരിത്ര പ്രസിദ്ധമായ കൊടുമൺ വലിയപള്ളി പെരുന്നാളിന് കൊടിയേറി
കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളിയുടെ 122 – മത് പെരുന്നാളിന് കൊടിയേറി 10.11,12,13 തീയതികളിൽ കൺവെൻഷൻ നടക്കും 14 നു ആഘോഷപരമായ പെരുന്നാൾ റാസ നടക്കും തുടർന്ന് സ്ലൈഹീക വാഴ്വ് ,വാദ്യമേളങ്ങളുടടെ ഡിസ്‌പ്ലൈ കരിമരുന്നു പ്രയോഗം എന്നിവ നടക്കും 15 നു രാവിലെ പ്രഭാത നമസ്കാരത്തെ തുടന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും പകൽ റാസയും നടക്കും തുടർന്ന് നേർച്ചവിളമ്പും കൊടിയിറക്ക് രാത്രി മണി 7 മുതൽ തിരുവനന്തപുരം കരുണ അവതരിപ്പിക്കുന്ന രക്ഷകൻ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം അരങ്ങേറും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ജോർജ് മാത്യു , സഹ വികാരി ലിബു ജേക്കബ് വർഗീസ് , ജനറൽ കൺവീനർ അലക്സ് മാത്യു , പബ്ലിസിറ്റി കൺവീനർ ഷൈനു സാമുവേൽ ട്രസ്റ്റി ബാബു ജോർജ് സെക്രട്ടറി പി എസ് രാജൻ തുടങ്ങിയവർ നേതൃത്വം നൽകും
Home ചരിത്ര പ്രസിദ്ധമായ കൊടുമൺ വലിയപള്ളി പെരുന്നാളിന് കൊടിയേറി