Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യുട്ടി ജനറൽ മാനേജർ ആർ എൽ ആദർശ് (36) മരിച്ചു.

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യുട്ടി ജനറൽ മാനേജർ ആർ എൽ ആദർശ് (36) മരിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രൻ്റെ മകനാണ് ആദർശ്. തിരുവനന്തപുരം ഉള്ളൂർ കൃഷ്ണനഗർ പൗർണ്ണമിയിലാണ് താമസം. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുമ്പഴക്ക് സമീപം ഞായറാഴ്ച രാത്രി 9.15ന് ആയിരുന്നു അപകടം. ആദർശ് സഞ്ചരിച്ച കാറിൽ ചരക്കുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. അഗ്നിരക്ഷാസേനയാണ് യുവാവിനെ പുറത്തെടുത്തത്. ആദർശ് മുമ്പ് ദേശാഭിമാനി ഓൺലൈൻ മുൻ അസി.മാനേജരായിരുന്നു. അമ്മ : ലീനാകുമാരി. ഭാര്യ: മേഘ. മകൻ: ആര്യൻ.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement