നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ വിവരങ്ങൾ പുറത്ത്. പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂർണ്ണമായുംതെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുതാപരിശോധനയിൽ വ്യക്തമായി. മതസൗഹാർദ്ദ അന്തരീക്ഷത്തെ ബാധിക്കുന്ന രീതിയിലാണ് ഈ പ്രചാരണങ്ങൾ. വൈറൽ വീഡിയോയിൽ നിന്ന് കീഫ്രെയ്മുകൾ എടുത്ത് റിവേഴ്സ് ഇമേജ് സർച്ച് നടത്തിയപ്പോൾ, ഈ ദൃശ്യങ്ങൾ നേപ്പാളിലെ പാർസ ജില്ലയിലുള്ള ബിർഗഞ്ചിൽ 2025 ൽ നടന്ന പ്രതിഷേധങ്ങളുടേതാണെന്ന് കണ്ടെത്തി. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വലിയ തോതിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളാണ് “നേപ്പാൾ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചു” എന്ന തെറ്റായ അടിക്കുറിപ്പോടെ ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുന്നത്.

2006-ൽ രാജഭരണം അവസാനിച്ചതിനെത്തുടർന്ന് 2007-ലാണ് നേപ്പാൾ മതേതര രാഷ്ട്രമായി മാറുന്നത്. 2015-ൽ നിലവിൽ വന്ന ഭരണഘടന പ്രകാരവും നേപ്പാൾ ഒരു ‘മതേതരജനാധിപത്യÂറിപ്പബ്ലിക്‘ ആണ്. വ്യാജ വാർത്തകളിലും വീഡിയോകളിലും പൊതുജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും, ഔദ്യോഗിക സ്ഥിരീകരണമുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#FactCheck #FakeNewsAlert #NepalFactCheck #FactCheckMalayalam #TruthRevealed #ViralNewsTruth #StopFakeNews #MalayalamReels #CurrentAffairs #janashabdamnews







