കാലവർഷക്കെടുതികളും പാരിസ്ഥിതിക പ്രശ്നങ്ങളും നേരിൽ കണ്ട് പരിഹാരം നിർദ്ദേശിക്കാൻ പത്തനംതിട്ടയിലെത്തിയ നിയമസഭാ പരിസ്ഥിതി സമിതിയുടെ സന്ദർശനം വെറും വഴിപാടും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള പ്രഹസനവുമായി മാറി. പ്രളയക്കെടുതികളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പാരിസ്ഥിതിക നാശനഷ്ടങ്ങളും ജനജീവിത തകർച്ചയും നേരിട്ട പൈതൃകഗ്രാമമായ ആറന്മുളയെ പൂർണ്ണമായും തഴഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം സമിതി ജില്ലയിൽ പര്യടനം നടത്തിയത്. പ്രളയത്തിൽ വീടുകൾക്കും കൃഷിയിടങ്ങൾക്കും റോഡുകൾക്കും ഉണ്ടായ നാശനഷ്ടങ്ങളും മണ്ണിടിച്ചിലിനെ തുടർന്നുള്ള ദുരിതങ്ങളും നേരിട്ട് വിലയിരുത്താൻ ചൊവ്വാഴ്ച ജില്ലയിലെത്തിയ സമിതി ആറൻമുളയിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ
2018-ലെ മഹാപ്രളയത്തിലും, തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിനുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ആറന്മുള മേഖലയിൽ സംഭവിച്ചത്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയായ ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതി എക്കാലവും കടുത്ത പ്രളയഭീഷണിയിലാണ് കഴിയുന്നത്. ഇത്തവണത്തെ പ്രളയത്തിലും എഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ഇവിടെ പല വീടുകളും ഇപ്പോഴും വാസയോഗ്യമല്ലാത്ത നിലയിലാണ്. ആറന്മുള, കിടങ്ങന്നൂർ വില്ലേജുകളിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളാണ് ഒരൊറ്റ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായി നശിച്ചുപോയത്. കർഷകരും സാധാരണക്കാരും ദുരിതക്കയത്തിൽ നിൽക്കുമ്പോഴാണ് ഈ പ്രദേശങ്ങളെല്ലാം സമിതിയുടെ സന്ദർശന പട്ടികയിൽ നിന്ന് പുറത്തായത്. പ്രളയകാലത്ത് നേരിട്ട ദുരിതങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നദികളിലെയും തോടുകളിലെയും നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം, അനിയന്ത്രിതമായ മണ്ണെടുപ്പ്, നീർച്ചാലുകളുടെ കൈയേറ്റം, കുന്നിടിച്ചിൽ തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ പഠനം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം

മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക വിനാശമാണ് ആറന്മുളയെ ഇത്രയധികം ദുരന്തഭൂമിയാക്കി മാറ്റിയത്. പമ്പാനദിയുടെ തീരങ്ങൾ വ്യാപകമായി കയ്യേറപ്പെട്ടു. ചരിത്രപ്രസിദ്ധമായ കോഴിത്തോട് ഉൾപ്പെടെയുള്ള ഒട്ടേറെ സ്വാഭാവിക തോടുകളും നീർച്ചാലുകളും കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും മൂലം പൂർണ്ണമായി ഇല്ലാതായി. കൂടാതെ, പമ്പാനദിയിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടി മണൽപ്പുറ്റുകൾ രൂപപ്പെട്ടതോടെ നദിയുടെ സ്വാഭാവിക ഒഴുക്ക് പൂർണ്ണമായി നിലച്ച മട്ടാണ്. ആറന്മുളയുടെ സാംസ്കാരിക അടയാളമായ പള്ളിയോടങ്ങൾക്ക് തുഴഞ്ഞുനീങ്ങാൻ പോലും കഴിയാത്ത വിധം പുഴയിലുടനീളം മൺതിട്ടകൾ ഉയർന്നു. പമ്പയുടെ ദുരവസ്ഥയും തീരക്കയ്യേറ്റങ്ങളും മാധ്യമങ്ങളിലൂടെ നിരന്തരം വലിയ ചർച്ചയായിട്ടും, ഉത്തരവാദപ്പെട്ട നിയമസഭാ സമിതി ഈ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണ്.
വിവാദ വിമാനത്താവള പദ്ധതിക്കായി തണ്ണീർത്തടങ്ങൾ നികത്തിയത് മുതൽ തുടങ്ങിയ ആറന്മുളയുടെ പാരിസ്ഥിതിക മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. മുൻപ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നീർത്തടങ്ങൾ നികത്തിയത് അടക്കം ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ നിലനിൽക്കുന്ന ആറന്മുളയെ സന്ദർശന പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത് നീതീകരിക്കാനാവില്ല. യഥാർത്ഥത്തിൽ ദുരിതമനുഭവിക്കുന്ന എഴിക്കാട് പോലുള്ള കോളനികളും തകർന്നടിഞ്ഞ കൃഷിയിടങ്ങളും കയ്യേറ്റം മൂലം ശ്വാസംമുട്ടുന്ന പമ്പാനദിയും നേരിൽ കാണാതെ, മറ്റു ചില കേന്ദ്രങ്ങളിൽ മാത്രം മിന്നൽ സന്ദർശനം നടത്തി മടങ്ങുന്നത് സർക്കാരിന്റെ ഖജനാവിലെ പണം പാഴാക്കാനുള്ള പാഴ് വേലയല്ലാതെ മറ്റൊന്നുമല്ല. ആറന്മുളയുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ സമിതി അടിയന്തരമായി ഇവിടെയെത്തി തെളിവെടുപ്പ് നടത്തണമെന്നും, കോഴിത്തോട് അടക്കമുള്ള നീർത്തടങ്ങൾ വീണ്ടെടുക്കാനും പമ്പയിലെ മൺതിട്ടകൾ നീക്കം ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ശക്തമായി ആവശ്യപ്പെടുന്നു.

#Aranmula #Janashabdamnews #Pathanamthitta #KeralaFloods #PampaRiver #EnvironmentalIssues #AranmulaHeritage #KeralaPolitics #Pamba #KeralaNews #PublicOutrage #SaveAranmula #KeralaAssemblyCommittee
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






