പ്രളയവും പെരുമഴകളും കണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടും വോൾട്ടേജ് ക്ഷാമവും നിത്യസംഭവമാകുന്നു. ജലവൈദ്യുത പദ്ധതികളിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും ജനങ്ങളെ ഇരുട്ടിലാക്കുന്നത് സർക്കാരിന്റെയും കെ.എസ്.ഇ.ബി.യുടെയും കടുത്ത കെടുകാര്യസ്ഥതയാണെന്ന ആക്ഷേപം ശക്തമാണ്. പ്രതിദിന ഉപയോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, അധിക വൈദ്യുതി കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് കെ.എസ്.ഇ.ബി. വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയുള്ള അമിത ഉപയോഗം ട്രാൻസ്ഫോർമറുകളെ തകരാറിലാക്കുന്നു എന്നാണ് ഇക്കാര്യത്തിൽ KSEB യുടെ ന്യായം. കേന്ദ്ര വിഹിതത്തിലെ കുറവും അന്തർസംസ്ഥാന ലൈനുകളിലെ പ്രസരണ തടസ്സങ്ങളും കാരണം അധിക വൈദ്യുതി എത്തിക്കാൻ തടസ്സമുണ്ട് എന്നും സർക്കാർ പറയുന്നു.പീക്ക് അവറുകളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് മുൻകാലങ്ങളിൽ കെ.എസ്.ഇ.ബി ഇത്തരം പ്രതിസന്ധികൾ തരണം ചെയ്തിരുന്നത്.എന്നാൽ ഇത് ബാധ്യത ഇരട്ടിയാക്കും എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ഉപയോക്താക്കൾ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ തുടരെയുള്ള ലോഡ്ഷെഡിംഗിലേക്ക് കടക്കേണ്ടി വരുമെന്ന ആശങ്കയും ഉണ്ട്. ജല വൈദ്യുതി ഉദ്പാദനം കുറച്ച് സ്വകാര്യ കമ്പനികളെ സഹായിക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി കമ്മീഷൻ അടിക്കാനുമാണ് സർക്കാർ ഈ കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

#janashabdamnews #KeralaPowerCrisis #KSEB #PowerCutAlert #LoadShedding #KeralaNews #ElectricityBoard #CurrentAffairsKerala #KeralaUpdates #ViralNewsMalayalam
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






