Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്വന്തക്കാരെ തിരുകി ക്കയറ്റാൻ ഗൂഢനീക്കം? പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ജയകുമാർ രാജിവെക്കുമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ രാജിവെക്കുമെന്ന പ്രചാരണങ്ങൾ മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ. ജയകുമാർ തള്ളിക്കളഞ്ഞതോടെ, വിവാദങ്ങൾക്ക് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തമാകുന്നു. മികച്ച ഭരണ ട്രാക്ക് റെക്കോർഡുള്ള കെ. ജയകുമാറിനെയും മറ്റ് രണ്ട് ബോർഡ് അംഗങ്ങളെയും നിരന്തര സമ്മർദ്ദങ്ങളിലൂടെ പുകച്ചുപുറത്തുചാടിച്ച്, പകരം സ്വന്തക്കാരെ  ഭരണസമിതിയിൽ നിയമിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഭരണ കാര്യങ്ങളിൽ സ്വതന്ത്രമായ അധികാരമുള്ള സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സംസ്ഥാന സർക്കാരിന് കാര്യമായ ഭരണപരമായ റോളില്ലാത്ത സംവിധാനമാണിതെന്നിരിക്കെ, ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ബോർഡിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടലുകൾ നടത്തുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്.കെ. ജയകുമാർ സ്ഥാനമൊഴിയുന്നുവെന്ന തരത്തിൽ തെറ്റായ വാർത്തകൾ പടച്ചുവിട്ടതിന് പിന്നിൽ പ്രസിഡന്റിനെ മാനസികമായി സമ്മർദ്ദത്തിലാക്കി രാജിയിലേക്ക് നയിക്കുകയെന്ന വ്യക്തമായ അജണ്ടയുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ, 2027 നവംബർ വരെയുള്ള കാലാവധി പൂർത്തിയാക്കി മാത്രമേ സ്ഥാനമൊഴിയൂ എന്ന കെ. ജയകുമാറിന്റെ ഉറച്ച നിലപാട് ഈ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

#Janashabdamnews #KJayakumar #TravancoreDevaswomBoard #KeralaPolitics #DevaswomBoard #KeralaNews #TDB #PoliticalControversy #BreakingNewsKerala #KeralaGovernment

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement