പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് ശ്രീമംഗലം വീട്ടിൽ അനന്തൻ എസ്. മധു (29) ആണ് പുന്നപ്ര പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ ഉടമസ്ഥതയിൽ അറവുകാട് പ്രവർത്തിച്ചിരുന്ന ‘ചിദംബരം ഡാൻസ് സ്കൂൾ’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് അനന്തൻ എസ്. മധു ലൈംഗികാതിക്രമങ്ങൾ നടത്തിയത്. ഡാൻസ് അക്കാദമിയിൽ എത്തിയ കുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഒരു മാസം മുൻപ് നടന്ന സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പുന്നപ്ര പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ബംഗളൂരു അടക്കമുള്ള വിവിധ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുന്നപ്ര പോലീസ് ഇയാളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡാൻസ് സ്കൂളിൽ പഠിച്ചിരുന്ന മറ്റ് കുട്ടികളും ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) സഹായത്തോടെ കൂടുതൽ കുട്ടികളിൽ നിന്ന് പോലീസ് മൊഴി എടുക്കും. കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും സമാനമായ മറ്റ് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ആലപ്പുഴ പുന്നപ്രയിൽ ഡാൻസ് പഠിപ്പിക്കാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകൻ അനന്തൻ എസ്. മധു (29) അറസ്റ്റിൽ. ‘ചിദംബരം ഡാൻസ് സ്കൂൾ’ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ക്രൂരത. പരാതി ഉയർന്നതിനെ തുടർന്ന് ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പുന്നപ്ര പോലീസാണ് പോക്സോ വകുപ്പുകൾ ചുമത്തി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Janashabdamnews#Alappuzha #KeralaCrime #KeralaPolice #POCSO #BreakingNewsMalayalam #KeralaNews #JusticeForVictims #TrendingNewsKerala
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







