Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ആക്രിപെട്ടിയിൽ ഉപേക്ഷിച്ച പത്തര പവൻ തിരികെനൽകി അനീസ് മാതൃകയായി!

കോഴിക്കോട് സ്വദേശിനിയായ രേവയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവൻ സ്വർണാഭരണങ്ങളാണ് അബദ്ധത്തിൽ ആക്രിപെട്ടിയിലായത്. വിദേശത്തുനിന്നെത്തിയ മകൾ രാധിക, അമ്മ വീട്ടിലില്ലാത്ത സമയത്ത് പഴയ പെട്ടികളും മറ്റും ആക്രിയായി നൽകി. ഇതിൽ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയും ഉൾപ്പെട്ടിരുന്നു. മകൾക്ക് ഈ വിവരം അറിയില്ലായിരുന്നു. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി.മലപ്പുറം മേൽമുറി സ്വദേശിയായ യു.കെ. അനീസ് എന്ന ആക്രിക്കാരനാണ് ഈ സ്വർണം ലഭിച്ചത്. സാധനങ്ങൾക്കിടയിൽ സ്വർണം കണ്ടെങ്കിലും, താൻ നൽകിയ വിസിറ്റിംഗ് കാർഡ് വഴി ഉടമസ്ഥർ തന്നെ ബന്ധപ്പെടുമെന്ന് കരുതി അനീസ് അത് സുരക്ഷിതമായി സൂക്ഷിച്ചു. പിന്നീട് പൊലീസിന്റെ അന്വേഷണവും അനീസിന്റെ അപൂർവ്വ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ സ്വർണം സുരക്ഷിതമായി കുടുംബത്തിന് തന്നെ തിരിച്ചുകിട്ടി.

#Azeez #KozhikodeNews #InspiringStory #Honesty #KeralaNews #ReelsKerala #GoodNews #ViralNews
കൂടുതൽ അറിയാൻ  വീഡിയോ കാണുക 👇

⁠

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement