പത്തനംതിട്ട മലയാലപ്പുഴയിൽ 15 വയസ്സുകാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പിതാവ് ഉൾപ്പെടെ 7 പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ സമയങ്ങളിൽ ഇവർ ഉപദ്രവിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ, പെരുനാട് സ്റ്റേഷനുകളിലായി ആകെ 7 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ നാട്ടുകാരായ പ്രതികൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയായ പിതാവ് ഉൾപ്പെടെയുള്ളവർ വിദേശത്താണുള്ളത്. പ്രതികളിൽ ഒരാൾ മരണപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്കൂളിലെ സഹപാഠികളോട് കുട്ടി കാര്യങ്ങൾ തുറന്നുപറയുകയും, തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന വിവരം പോലീസിന് കൈമാറുകയുമായിരുന്നു. താൻ ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് കുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയത്. സ്വന്തം അച്ഛനിൽ നിന്നാണ് കുട്ടി ആദ്യം ലൈംഗിക അതിക്രമം നേരിട്ടത്.
പെൺകുട്ടിയുടെ വൈദ്യപരിശോധനയും മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയെടുക്കലും പൂർത്തിയായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
#Pathanamthitta #Malayalappuzha #POCSO #KeralaPolice #NewsUpdate #JusticeForChild
കൂടുതൽ അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








