Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചു; പത്തനംതിട്ടയിലും മലയോര ജില്ലകളിലും സർക്കാരിന്റെ അലംഭാവം എന്ന് ആക്ഷേപം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും വിദഗ്ദ്ധ സംവിധാനങ്ങളുടെയും കൃത്യമായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും, സംസ്ഥാന ഭരണകൂടത്തിന്റെ ഗുരുതരമായ ജാഗ്രതക്കുറവ് മൂലം പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ യഥാസമയം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് ആക്ഷേപം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പുകളെ സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തില്ല. ഇത് പൊതുജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള അവസരം നഷ്ടപ്പെടുത്തി. പത്തനംതിട്ട ളാഹയിൽ 25 സെന്‍റീമീറ്ററും ഇടുക്കി പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ 21 സെന്‍റീമീറ്റർ വീതവും അതിതീവ്ര മഴ പെയ്തിട്ടും, ശനിയാഴ്ച രാവിലെ 7 മണിക്ക് മാത്രമാണ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപ്പോഴേക്കും നദികൾ കരകവിഞ്ഞൊഴുകുകയും ജനവാസ മേഖലകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.മഴക്കെടുതി മുൻകൂട്ടി കണ്ട് താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിലോ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിലോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻകൂട്ടി അവധി നൽകുന്നതിലോ ഭരണകൂടം കാണിച്ച അമാന്തം വലിയ ദുരിതത്തിനാണ് വഴിവെച്ചത്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

⁠

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Pathanamthitta #KeralaRains #WeatherAlert #GovernmentFailure #Idukki #Kottayam #KeralaNews #DisasterManagement #ExtremeWeather

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement