പാക്ക് അധീന കശ്മീരിൽ പ്രക്ഷോഭകർക്കുനേരെ പാക്കിസ്ഥാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റു. റവാലകോട്ടിലെ ദ്രെയിക് എയ്ത്ത് മേഖലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രദേശവാസികൾ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിന് നേരെയാണ് സുരക്ഷാസേന നിറയൊഴിച്ചത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇതോടെ മേഖലയിൽ കഴിഞ്ഞ ജൂൺ 5 മുതൽ ആരംഭിച്ച പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയർന്നു. മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 45 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി 14,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാക്കിസ്ഥാൻ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന റവാലകോട്ടിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയാണ് പ്രാദേശിക ജനവിഭാഗം.
#PoKProtests #Rawalakot #PakistanPoliceBrutality #HumanRightsViolation #PoKUnrest #KashmirNews #BreakingNews #MalayalamNews #ReelsMalayalam #TrendingNews #WorldNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








