പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായ സംഭവത്തിൽ, പ്രതികാരത്തിന് പകരം ക്ഷമയുടെ പാത തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പെൺകുട്ടിയുടെ അമ്മ. പ്രധാനമന്ത്രിയുടെ ഈ മാതൃകാപരമായ തീരുമാനം തന്റെ 15 കാരിയായ മകൾക്ക് ഒരു “പുതിയ ജീവിതമാണ്” നൽകിയതെന്ന് അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതും. പെൺകുട്ടിക്കെതിരെ നോയിഡ പോലീസിൽ കേസുമെടുത്തിരുന്നു.എന്നാൽ, പ്രതിഷേധത്തിനിടയിലെ അസഭ്യപ്രയോഗങ്ങളെക്കുറിച്ച് പ്രതികരിച്ച പ്രധാനമന്ത്രി അസഭ്യം പറഞ്ഞവരെ “തെറ്റിദ്ധരിക്കപ്പെട്ടവർ” എന്ന് വിശേഷിപ്പിക്കുകയും വിഷയം പ്രതികാര ബുദ്ധിയോടെ കാണാതെ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ ഈ ഇൻസ്റ്റാഗ്രാമിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടി പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#PMModi #ViralVideo #NewsUpdate #Inspiration #IndiaTodayMalayalam #TrendingNow #SocialMediaNews








