പത്തനംതിട്ട ജില്ലയിലെ ആറന്മുള എഴിക്കാട് പ്രദേശത്ത് രണ്ടാമതൊരു കുട്ടിക്കു കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള 8 വയസ്സുകാരിയുടെയും, ആദ്യം രോഗം ബാധിച്ച് പിന്നീട് ഭേദമായി ആശുപത്രി വിട്ട 10 വയസ്സുകാരിയുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മറ്റൊരു കുട്ടിയെക്കൂടി സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കുട്ടികൾ തലേദിവസങ്ങളിൽ കഴിച്ച പൊറോട്ട, ചിക്കൻ, പഫ്സ് തുടങ്ങിയ പഴകിയ ഭക്ഷണങ്ങളിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗ ബാധയെ തുടർന്ന് വല്ലന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആറൻമുള പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, മാർക്കറ്റുകൾ എന്നിവടങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിലും പകർച്ചവ്യാധി സാധ്യത കൂടുതലുള്ള കോന്നി, തേക്കുതോട്, തണ്ണിത്തോട് മേഖലകളിലും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. കിണറുകൾ ക്ലോറിനേഷൻ ചെയ്യാനും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






