ഇസ്രായേലിന് ലോകത്ത് ആകെയുള്ള ഏക സഖ്യകക്ഷി അമേരിക്കയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയുമായുള്ള ബന്ധം തങ്ങൾക്ക് വലുതാണെങ്കിലും ലോകത്ത് ഇസ്രായേലിന് വേറെയും ശക്തരായ സുഹൃത്തുക്കളുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി അദ്ദേഹം എടുത്തുപറഞ്ഞത് ഇന്ത്യയെയാണ്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തെ ജനങ്ങൾ ഞങ്ങൾക്ക് നൽകുന്ന പിന്തുണ കണ്ട് ഞാൻ അദ്ഭുതപ്പെട്ടുപോയി. സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ 1.4 ബില്യൺ വരുന്ന ഇന്ത്യൻ ജനതയിൽ നിന്ന് വലിയ തോതിലുള്ള പിന്തുണയാണ് ഇസ്രായേലിന് ലഭിക്കുന്നത്.” –

ബെഞ്ചമിൻÂനെതന്യാഹു പറഞ്ഞു. ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം പല ലോകരാജ്യങ്ങളിലെയും ഭരണാധികാരികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാൻ കഴിയുന്നില്ലെങ്കിലും, വ്യക്തിപരമായി അവർ തങ്ങളോട് സംസാരിക്കാറുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണകൂടം ഇസ്രായേലിനോട് പുലർത്തുന്ന വലിയ സൗഹൃദം വ്യക്തമാക്കുന്നതായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാക്കുകൾ.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






