ആറൻമുള ഗ്രാമ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും എതിരെ നിയമ നടപടി വേണമെന്ന് ആവശ്യം. മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല. ഇത് ജനങ്ങളുടെ ജീവൻ പന്താടുന്ന നടപടിയെന്നും ആക്ഷേപം.
കേരളത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഉന്നതിയാണ് ഏഴീക്കാട് . പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലുതും. ഇവിടെ 35 ഏക്കറിലായി നാനൂറോളം വീടുകളിലായി രണ്ടായിരത്തോളം ആളുകൾ അധിവസിക്കുന്ന പ്രദേശമാണിത്.ഇവിടെയാണ് ഒരാഴ്ചക്കിടയിൽ രണ്ടു പേർക്ക് ഷിഗല്ല രോഗ ബാധ ഉണ്ടായത്.രണ്ടാമത് രോഗം ബാധിച്ച എട്ടു വയസ്സുകാരിയുടെ സഹോദരിയും നിരീക്ഷണത്തിലാണ്. പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും എല്ലാം സഞ്ചിയും ചാക്കും ക്ലോറിനും ചട്ടിം കുട്ടേമൊക്കെയായി എത്തിയത്.മഴക്കാലം തുടങ്ങും മുൻപ് ചെയ്യണ്ട കടമ നിർവ്വഹിക്കാത്തതാണ് ഈ രോഗത്തിന് കാരണമെന്നറിയുന്നു.ആറൻമുള പഞ്ചായത്തിൽ ആകെ 36 ഉന്നതികളും സങ്കേതങ്ങളുമാണ് ഉള്ളത്.19 വാർഡുകളുള്ള പഞ്ചായത്തിൽ പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്നു. എല്ലാവർഷവും പഞ്ചായത്തും ആരോഗ്യ വകുപ്പു് ശുചീകരണത്തിനു വേണ്ടി പണം നീക്കിവെച്ച് ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ കിണറുകളും ക്ലോറിനേറ്റു ചെയ്യുക പതിവാണ്. എന്നാൽ ഈ വർഷം ഒരു രൂപാ പോലും പഞ്ചായത്ത് ഇതിനായി നീക്കിവെച്ചില്ല. പുല്ലുവെട്ടാനെന്ന പേരിൽ 15000 രൂപാ വീതം വാർഡിന് അനുവദിക്കുക മാത്രമാണ് ചെയ്തത്. ഷിഗല്ല റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് ഇപ്പോൾ ക്ലോറിനേഷൻ നടന്നിട്ടുള്ളത്. എഴിക്കാട്ടിൽ ഷിഗല്ല രോഗ ബാധ ഉണ്ടായത് ഹോട്ടലിൽ നിന്ന് വാങ്ങിയ പഴകിയ ഭക്ഷണം കഴിച്ചിട്ടാണ് എന്നാണ് കരുതുന്നത്. മലിന ജലത്തിൽ രോഗ വൈറസുകൾ പെരുകുന്നതും കാരണമാണ്. ഇവിടെ എട്ടും പത്തും വയസ്സുള്ള ചെറിയ കുട്ടികൾക്കാണ് രോഗബാധ ഉണ്ടായത്. സമീപത്തെ എല്ലാ സ്കുളുകളും കേന്ദ്രീകരിച്ച് രോഗ പ്രതിരോധ ബോധവത്ക്കരണ ക്ലാസ്സുകൾ ഉടൻ നടത്തുകയും വേണം.

എഴിക്കാട്ടിൻ്റെ പരിസര വാർഡുകളിൽ പോലും ഇനിയും ശുചീകരണം ആരംഭിച്ചിട്ടില്ല. അധികൃതർ അമാന്തം കൂടാതെ ഉണർന്ന് പ്രവർത്തിക്കണമെന്നും ഓരോ മനുഷ്യജീവനുകളും വിലയുള്ളതാണെന്ന് തിരിച്ചറിയണമെന്ന്നും മാത്രമേേ ഇപ്പോൾ പറയുന്നുള്ളു.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം ![]()
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ![]()
ഞങ്ങളുടെ വെബ് പേജ് കാണാം / website ![]()
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#ShigellaOutbreak#Aranmula#Pathanamthitta#PublicHealthAlert#KeralaHealth#MonsoonDiseases#CleanWater#HealthDepartment#Gramapanchayat#PublicSafety#janashabdamnews#janashabdham#trending#malayalamnews#malayalam






