Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അടിച്ചമർത്തൽ! പിണറായി വിജയനും എം.എ. ബേബിയും തെരുവിൽ അറസ്റ്റിൽ

ഡൽഹിയിൽ ജനാധിപത്യം കാൽക്കീഴിലാക്കി ഭരണകൂട ഭീകരത; മുൻ മുഖ്യമന്ത്രി പിണറായി വിജയനും CPIM അഖിലേന്ത്യ സെക്രട്ടറി MA ബേബിയുംഅടക്കം മുതിർന്ന ഇടത് നേതാക്കൾ തെരുവിൽ അറസ്റ്റിലായി. നേതാക്കളെ ഇപ്പോഴും വണ്ടി ജയിലാക്കി അതിൽ അടച്ചിട്ടിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങിനെ ഒരു കിരാത പോലീസ് നടപടി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് നടന്ന സമാധാനപരമായ പ്രതിഷേധത്തിന് നേരെയാണ് ഭരണകൂട പൈശാചികത നടന്നത്, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ജോൺ ബ്രിട്ടാസ് എം.പി എന്നിവരടക്കമുള്ള സമുന്നത നേതാക്കളെ ഡൽഹി പോലീസ് തെരുവിൽ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധം ജന്തർ മന്തറിലേക്ക് നീങ്ങുന്നത് തടയാൻ 45,000 വരുന്ന വൻ പോലീസ് സന്നാഹത്തെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് വിന്യസിപ്പിച്ചത്. ബാരിക്കേഡുകൾ നിരത്തി വഴിയടച്ച പോലീസ്, ഒരു പ്രകോപനവുമില്ലാതെ നേതാക്കളെ വാഹനങ്ങളിലേക്ക് വലിച്ചിഴച്ച് കയറ്റുകയുമായിരുന്നു. മാധ്യമപ്രവർത്തകരെപ്പോലും കൃത്യനിർവഹണത്തിന് അനുവദിക്കാതെ അറസ്റ്റു ചെയ്ത പോലീസ് നടപടി നഗ്നമായ ഫാസിസ്റ്റ് രീതിയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതത്തിനെതിരെ ശബ്ദമുയർത്തിയവരെ ജയിലറകളിലേക്ക് തള്ളിയാണ് കേന്ദ്രം നേരിടുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ കാറ്റിൽപ്പറത്തി, പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം തടവിലാക്കുന്ന കേന്ദ്രത്തിന്റെ ഈ നീക്കം അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണെന്ന് ഇടത് നേതാക്കൾ കുറ്റപ്പെടുത്തി.

#janashabdamnews #DelhiProtest #PinarayiVijayan #MABaby #CPIM #ElectionCommission #DelhiPolice #BreakingNewsMalayalam #DemocracyUnderThreat #LeftLeaders #PoliticalNews

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=42-https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163,

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement