Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്ക ഉപരോധം. ഐ സി സി പ്രസിഡൻ്റ് ജപ്പാൻ സ്വദേശി ടൊമോകോ അകാനെ, മുതിർന്ന വിചാരണ അഭിഭാഷകൻ സെനഗൽ സ്വദേശി അബ്ദുള്ളായെ സെയി എന്നിവര്‍ക്കെതിരെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നടപടി പ്രഖ്യാപിച്ചത്.


വെസ്റ്റ് ബാങ്കിലെ ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റം, അഫ്ഗാനിസ്ഥാനിലെ യു എസ് സൈനികരുടെ ഇടപെടലുകൾ എന്നവിലടക്കമുള്ള അന്വേഷണങ്ങൾ അമേരിക്കയെയും ഇസ്രയേലിനെയും പ്രതിരോധത്തിലാക്കിയിരുന്നു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ തകര്‍ക്കാൻ ട്രംപ് ശ്രമിക്കാനുള്ള നീക്കം
തടയണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെ സംഘടനകൾ ന്യൂയോര്‍ക് സതേൺ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചിതിന് പിന്നാലെയാണ് ട്രംപ് പ്രതികാര നടപടികൾ കടുപ്പിച്ചത്.
പുതിയ ഉത്തരവോടെ, ഐസിസിയിലെ 18 ജഡ്ജിമാരിൽ ഒമ്പത് പേർക്കെതിരെയും രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാർക്കും മുൻ ചീഫ് പ്രോസിക്യൂട്ടർക്കും എതിരെയും അമേരിക്കൻ ഉപരോധം നിലവിൽ വന്നു. നെതന്യാഹുവിന് എതിരെ അറസ്റ്റ് വാറണ്ട് പുറത്തിറക്കിയ കരീംഖാനെ ആരോപണങ്ങളുടെ മറവിൽ നേരത്തെ പുറത്താക്കിയിരുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ നടന്ന അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ യു എന്നും, വിവിധ ലോകരാജ്യങ്ങളും പ്രതിഷേധിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement