ബാബറി മസ്ജിദ്-അയോധ്യ തർക്കങ്ങൾക്ക് പിന്നാലെ, മറ്റൊരു ചരിത്ര സ്മാരകം കൂടിയായ താജ്മഹലും സമാനമായ രീതിയിൽ വലിയൊരു നിയമ-ചരിത്ര വിവാദത്തിലേക്ക് നീങ്ങുന്നു. താജ്മഹൽ യഥാർത്ഥത്തിൽ ഒരു മുഗൾ നിർമ്മിതിയല്ലെന്നും, മുൻപ് അവിടെ ‘തേജോ മഹാലയ’ എന്ന പേരിൽ പ്രശസ്തമായ ഒരു ശിവക്ഷേത്രമായിരുന്നുവെന്നുമുള്ള വാദമാണ് ഒരു വിഭാഗം ശക്തമായി ഉയർത്തുന്നത്. 18-ാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം തകർത്താണ് നിലവിലെ സ്മാരകം പണിതുയർത്തിയത് എന്ന തരത്തിലാണ് പ്രചാരണങ്ങൾ .കേവലമൊരു ചരിത്ര തർക്കത്തിനപ്പുറം, താജ്മഹൽ പരിസരത്ത് ഹിന്ദു ആചാരപ്രകാരമുള്ള ദർശനം, പൂജ, ആരതി എന്നിവ നടത്തുന്നതിന് അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. ഹരിശങ്കർ ജെയിൻ ഉൾപ്പെടെയുള്ള ആറ് ഹർജിക്കാർ സമർപ്പിച്ച ഹർജിയെത്തുടർന്ന് അലഹബാദ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. താജ്മഹലിന്റെ യഥാർത്ഥ ചരിത്രം കണ്ടെത്താൻ ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാരിന്റെയും പുരാവസ്തു വകുപ്പിന്റെയും ഔദ്യോഗിക പ്രതികരണം കോടതി തേടിയിട്ടുണ്ട്. എന്തായാലും ഇത്തരം വാദങ്ങളും നിയമനടപടികളും വരുംദിവസങ്ങളിൽ രാജ്യത്ത് വലിയ തോതിലുള്ള രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #malayalamnews #malayalam #TajMahalControversy
#TejoMahalaya
#TajMahalNews
#AllahabadHighCourt
#TajMahalHistory
#താജ്മഹൽ
#തേജോമഹാലയ
#കേരളന്യൂസ്
#ചരിത്രവിവാദം
#CurrentAffairsIndia
#ASI #ArchaeologicalSurvey
#LegalBattle
#HistoryControversy
#IndianPolitics







