റഷ്യൻ നഗരമായ നിഷ്നെകാംസ്കിലെ പ്രധാന എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രോണുകളിൽ ഒന്ന് തൊഴിലാളി ഹോസ്റ്റലിൽ പതിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മരിച്ച 13 പേരിൽ 7 പേർ ഉസ്ബെക്കിസ്ഥാൻ പൗരന്മാർ ആണ്. കൊല്ലപ്പെട്ടവരിൽ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു. ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 1,100 കിലോമീറ്ററിലധികം അകലെ സ്ഥിതിചെയ്യുന്ന ‘താനെകോ’ എണ്ണ ശുദ്ധീകരണശാലയാണ് ഉക്രെയ്ൻ സൈന്യം ലക്ഷ്യമിട്ടത്. സിവിലിയൻ ,വ്യാവസായിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഉക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യയുടെ എണ്ണ കയറ്റുമതിയിൽ നിർണായക പങ്കുവഹിക്കുന്ന നിഷ്നെകാംസ്കിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്ന് കൂടി തകർത്തതായി ഉക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. തിരിച്ചടിയായി റഷ്യ ഉക്രെയ്ന്റെ ഖാർകീവ് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തിയ പീരങ്കി ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.

#UkraineRussiaWar #RussiaAttack #DroneStrike #WorldNewsMalayalam #CurrentAffairs #Tatarstan #InternationalNews #LatestNewsMalayalam #Janashabdamnews
വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039









