Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രളയദുരിതത്തിൽ ആശ്വാസതീരമായി ആറൻമുളയിലെ നീർവിളാകം ; സന്നദ്ധസംഘടനകളുടെ പ്രവർത്തനം എല്ലാവർക്കും  മാതൃക!

പ്രളയത്തിൽ കടുത്ത നാശനഷ്ടങ്ങൾ നേരിട്ട ആറൻമുള ഗ്രാമപഞ്ചായത്തിലെ നീർവിളാകം  നാടിന്റെ കൈകോർക്കൽ എല്ലാവർക്കും മാതൃകയാകുന്നു. വാർഡിലെ പേരങ്ങാട്, മെയ്ക്കുന്നിൽ, കല്ലുവരമ്പ്, ഡീസൻ്റ്മുക്ക് പ്രദേശങ്ങളിലെ 76 വീടുകളിൽ പൂർണ്ണമായും വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. നീർവിളാകം എം.ഡി.എൽ.പി സ്കൂൾ, പുത്തൻകാവ് മാർ പീലക്സിനോസ് യു.പി സ്കൂൾ, എന്നിവയ്ക്കു പുറമേ പ്രദേശത്തെ വെള്ളം കയറാത്ത വീടുകളും താൽക്കാലിക ആശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചു. പ്രാരംഭഘട്ടത്തിൽ ഔദ്യോഗിക സംവിധാനങ്ങളുടെ സഹായങ്ങൾ ഒന്നും തന്നെ ഇവിടേക്ക് എത്തിയിരുന്നില്ല. ഇതേ തുടർന്ന് കക്ഷി രാഷ്ട്രീയമെന്യേ കടുത്ത പ്രതിഷേധം ഉയരുകയും ചാനലുകളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു.ഈ അവസരത്തിൽ പ്രാദേശിക സന്നദ്ധ പ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചതാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. പ്രദേശത്തെ സി.പി.ഐ.(എം), BJP, കോൺഗ്രസ്സ്, ലെഫ്‌റ്റ് ഈസ് റൈറ്റ്, സേവാഭാരതി ,ഡി.വൈ.എഫ്.ഐ, ഗ്രാമസേവാ പരിഷത്ത് തുടങ്ങിയ പ്രസ്ഥാനങ്ങൾ അരി, പച്ചക്കറി, കുപ്പിവെള്ളം,അത്യന്താപേക്ഷിതമായ പലവ്യഞ്ജന സാധനങ്ങൾ എന്നിവയടങ്ങിയ ദുരിതാശ്വാസ കിറ്റുകളം ഒപ്പം പൊതിച്ചോറുകളും വീടുകളിലെത്തിച്ചു . വെള്ളമിറങ്ങിയതോടെ വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കഴുകി വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

#Aranmula #KeralaFloods #KeralaRescue #RebuildKerala #AranmulaWard19 #HumanityFirst #TogetherWeCan #KeralaNews #SevaBharati #DYFI #CPIM #Congress #VolunteerKerala #FloodRelief #KeralaReels #TrendingReelsKerala

വിശദമായി അറിയാൻ  വീഡിയോ കാണുക 👇

Advertisement

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement