കേന്ദ്ര സർക്കാരിന്റെ വിവാദമായ പിഎം ശ്രീ പദ്ധതിയിൽനിന്ന് കേരളത്തിന് പിന്മാറാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള വ്യവസ്ഥ ധാരണാപത്രത്തിലില്ലാത്തതാണ് കാരണം.മുൻ ഇടതുപക്ഷ സർക്കാർ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ പ്രകാരം, പദ്ധതി റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മാത്രമാണ് എന്നാണ് മന്ത്രി പറഞ്ഞത്. വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇരുപക്ഷത്തിന്റെയും പരസ്പര സമ്മതം ആവശ്യമാണ്.
പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനെത്തുടർന്ന് സമഗ്രശിക്ഷാ കേരളം, പി.എം. ജൻമൻ, ഡയറ്റ്സ് ഓഫ് എക്സലൻസ് തുടങ്ങിയ പദ്ധതികൾക്കായി ലഭിക്കേണ്ട വൻ തുക കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. 2023–24 മുതൽ ഇതുവരെയായി 1607.19 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ളത്.
പദ്ധതി സംബന്ധിച്ച് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ തുടർനടപടികളിലേക്ക് കടക്കുകയെന്നും മന്ത്രി അറിയിച്ചു.







