ഇന്ത്യയെ ലഹരിവിമുക്തവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവും മൈ ഭാരതും ചേർന്ന് രാജ്യവ്യാപകമായ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിടുന്നു.
“ജെൻസിÂഎഗൈൻസ്റ്റ്Âഅഡിക്ഷൻ,ÂനഷാÂമുക്ത്ÂയുവÂഫോർÂവിക്സിത്Âഭാരത് –Âസങ്കൽപ്Âഅഭിയാൻ“ (GenZ Against Addiction, Nasha Mukt Yuva for Viksit Bharat – Sankalp Abhiyan” ) എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹദ് പദ്ധതി 2026 ഓഗസ്റ്റ് 2-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കേന്ദ്രങ്ങളെ ഒരേസമയം ബന്ധിപ്പിച്ചുകൊണ്ട് നടക്കുന്ന ഈ ചടങ്ങിൽ ലക്ഷക്കണക്കിന് യുവജനങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.

രാജ്യത്തെ 125 ആത്മീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ ,യൂത്ത് ക്ലബ്ബുകൾ, എൻ.എസ്.എസ്, കോളേജുകൾ, മൈ ഭാരത് വോളണ്ടിയർമാർ തുടങ്ങിയവർ ഈ സംരംഭത്തിൽ കൈകോർക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി എല്ലാ കേന്ദ്രങ്ങളിലെയും പങ്കാളികൾ ഒരുമിച്ച് “നഷാ മുക്ത് ഭാരത് പ്രതിജ്ഞ” ഏറ്റുചൊല്ലും. വാക്കത്തോണുകൾ, ധ്യാനസമ്മേളനങ്ങൾ, സാംസ്കാരിക-കായിക മത്സരങ്ങൾ, ജനബോധവൽക്കരണ റാലികൾ എന്നിവ സംഘടിപ്പിക്കും.’വിക്സിത് ഭാരത് @2047′ എന്ന ദേശീയ ലക്ഷ്യത്തിലേക്ക് യുവജനങ്ങളുടെ ഊർജത്തെ നയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#NashaMuktYuva #ViksitBharat #MYBharat #SayNoToDrugs #YouthAgainstAddiction #BharatiyatwaZindabad







