Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇനി ആറൻമുളയിൽ വള്ളസദ്യക്കാലം;ജൂലൈ 19 ന് തുടക്കം.

ഭക്തിയുടെ തൂശനിലയിൽ വിളമ്പുന്ന ആറന്മുള വള്ളസദ്യയ്ക്ക് ഇനി നാല്നാൾ മാത്രം. റെസ്ക്യൂ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുപ്പിൽ അഗ്നി പകരുന്നത് ശനി രാവിലെ 8:30 ന്. ചരിത്ര പ്രസിദ്ധമായ ആറന്മുള വഴിപാട് വള്ളസദ്യകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ നടക്കും. ദേവസ്വം . 51 പള്ളിയോടങ്ങൾ ഇക്കുറി വള്ളസദ്യയിൽ പങ്കെടുക്കും. ഇതുവരെ 490 സദ്യകൾ ബുക്കുചെയ്തുകഴിഞ്ഞു. പള്ളിയോടകരകളെ  സ്വീകരിക്കുന്നതിന് ക്ഷേത്രക്കടവിലെക്കുള്ള  വടക്കേ ഗോപുരവഴിയാണ് ഉപയോഗിക്കുക..പൊതുജനങ്ങൾക്കായി ഭഗവതിക്ഷേത്ര നടവഴി ക്ഷേത്രക്കടവിലേക്ക് പ്രത്യേക വഴി സജ്ജമാക്കിയിട്ടുണ്ട്. നൂറുകണക്കിന് ടാപ്പുകൾ കൈകഴുകുന്നതിനായി മൂന്ന് സ്ഥലത്തായി സജ്ജമാക്കി പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ ക്ഷേത്രത്തിന് വടക്ക് മുറ്റത്ത് വലിയ പന്തൽ തയാറാക്കിയിട്ടുണ്ട് ആദ്യ ദിവസം 10 സദ്യകൾ നടക്കും. കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി , മല്ലപ്പുഴശ്ശേരി,പൂവത്തൂർപടിഞ്ഞാറ്,തെക്കേമുറികിഴക്ക്,മേലുകര, ഇടശ്ശേരിമല ചെറുകോൽ എന്നീ പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും.

ദേവസ്വം മന്ത്രി കെ.മുരളീധരൻ  19 ന് പകൽ11.30 ന് മണിക്ക് സദ്യ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര പെട്രോളിയം ടൂറിസം മന്ത്രി  സുരേഷ്ഗോപിയും പങ്കെടുക്കും. എം എൽ എ മാരായ അബിൻ വർക്കി, ,പഴകുളം മധു,  ആൻറ്റോ ആന്റണി എം പി തുടങ്ങിയവർ  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും.

Advertisement

വള്ളസദ്യ സമാപിക്കുന്ന സെപ്റ്റംബർ 16 വരെ പള്ളിയോടങ്ങൾക്ക് സുരക്ഷയൊരുക്കി റെസ്‌ക്യു ടീം ഉണ്ടാകും. ഫയർ ഫോഴ്സ് സ്കൂബ ടീം, രണ്ട് ബോട്ടുകൾ എന്നിവ സ്റ്റാർട്ടിങ് പോയിന്റ് മുതൽ ജവാൻ കടവ് വരെ പമ്പാനദിയിൽ പള്ളിയോടങ്ങൾക്ക് സുരക്ഷ ഒരുക്കും.പള്ളിയോടങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ചു ബോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. പടിഞ്ഞാറ് നിന്നും തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾക്ക് ആഞ്ഞിലിമൂട്ടിൽകടവ് പാലം കടക്കുന്നതിന് ബോട്ട് സഹായം നൽകും.

വള്ളസദ്യക്കും മറ്റു ആവശ്യങ്ങൾക്കും ദൂരസ്ഥലത്തുള്ള പള്ളിയോടങ്ങളെ ക്ഷേത്ര കടവിൽ എത്തിക്കുന്നതിന് പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. പള്ളിയോടത്തിലെ എല്ലാ തുഴച്ചിൽകാർക്കും 2 മാസത്തേക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. കെ എസ്ആആർടിസി ബഡ്ജറ്റ് ടൂറിസം സെൽ 500 സർവിസുകളിലായി  പഞ്ചപാണ്ഡവ തീർത്ഥയാത്ര സംഘം ആറന്മുള സദ്യയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. പാറശ്ശാല മുതൽ കാസർഗോഡുവരെ 89 ഡിപ്പോകളിൽ നിന്ന് ദിവസേന 8 ബസ്സുകളിലായി 400 ൽ പ്പരം ആളുകൾ സദ്യയിൽ പങ്കെടുക്കാൻ എത്തിച്ചേരും

പാഞ്ചജന്യം ഓഡിറ്റോറിയം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പാസ്(ആറന്മുളസദ്യ) തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ ജൂലൈ 20 മുതൽ ആരംഭിക്കും. 300/- രൂപ പ്രകാരം സദ്യ നൽകും. 360 പേർക്ക് ആണ് ദിവസേന നൽകുന്നത് ബുക്കിംഗ് നു WEB: aranmulaboatrace.com MOB:9048379110.

ദേവ സങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം-2026) ഓഗസ്റ്റ് 2 ന്  രാവിലെ 10:30 നു  എഡിജിപി പി. വിജയൻ ഉദഘാടനം ചെയ്യും. ഓഗസ്റ്റ് 23 നു സമാപിക്കും. ഇതിനായി ക്ഷേത്ര വടക്കേ മുറ്റത്ത് പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. മത്സരവിജയിക്ക്  മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സുവർണ്ണ ട്രോഫി നൽകും. 20 സദ്യാലയങ്ങളിലായി 16 സദ്യ കോൺട്രാക്ടർമാർ ആണ്സദ്യ ഒരുക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സദ്യാലയങ്ങളും സദ്യയും ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇

#ട്രെൻഡിങ്#MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews   #janashabdham #trending #malayalamnews #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel  #peoplenews #fastnews #newsanalysis  #publicopinion #pressclub #crimenews#reelsmalayalam

Screenshot

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement