Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ;സർക്കാർ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം;രാധയുടെ വേർപാട് ദുഖമുണ്ടാക്കുന്നു, വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം വേണം; പ്രിയങ്ക ഗാന്ധി

വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. മക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി തന്നെ മുന്‍കൈയെടുക്കും. കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കും.അതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും.

അതെ സമയം രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടൽ ഉണ്ടാക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം താൻ പങ്കു ചേരുന്നു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കുറിച്ചു. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement