കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി.
കനാലിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ രണ്ടു പേർ ഒഴുക്കിൽ പെട്ടു കാണാതായി. ഒരാൾ നീന്തി രക്ഷപെട്ടു. കാരിത്തോട്ടാ മൻജു വിലാസത്തിൽ അനന്തു, മെഴുവേലി സുരേന്ദു ഭവനിൻ സുര്യേന്ദു എന്നിവരെയാണ് ഒഴുക്കിൽ പെട്ടു കാണാതായത്. രാത്രി വൈകിയും പോലീസ് ,ഫയർഫോഴ്സ് സ്കൂബാ സംഘവും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പകൽ 5 മണിക്ക് കിടങ്ങന്നൂർ വില്ലേജ് ഓഫിസിനു സമീപത്താണ് സംഭവം.
ആദ്യം കുളിക്കാനിറങ്ങിയ സുഹൃത്ത് ഒഴുക്കിൽ പെട്ടതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമനും ഒഴുക്കിൽ പെട്ടത്.ഇവരെ രണ്ടു പേരേയും രക്ഷിക്കാനുള്ള ശ്രമത്തിൽ ഒഴുക്കിൽ പെട്ടെങ്കിലും എങ്ങനെയോ കരക്കെത്തുകയായിരുന്നു. ഈ കുട്ടി അറിയിച്ചതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്.
കാണാതായ ഇരുവരും കിടങ്ങന്നൂർ SVGVHS പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഇവരുടെ വസ്ത്രങ്ങൾ കരയ്ക്കിരിപ്പുണ്ടായിരുന്നു. ഈ ഭാഗത്തെകനാൽ റോഡിലൂടെ ആളുകൾ സഞ്ചരിക്കാറില്ല. കനാലിലേയ്ക്ക് ഇറങ്ങാനുള്ള പടികൾ ഇവിടെയുണ്ട്.ഇവിടെ കനാലിൽ ചെളി കെട്ടിക്കിടക്കുന്നുണ്ട്. ആറൻമുള പോലീസും, പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്കൂബാ ടീമുമാണ് തെരച്ചിൽ നടത്തുന്നത്.
Home കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി.