Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കിണറിൽ കുടുങ്ങിയ ആളിനെ ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.

പത്തനംതിട്ട റാന്നി കീക്കോഴുർ കുളങ്ങര ഷിബോ യുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായി കിണറ്റിൽ കുടുങ്ങിയ കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63) റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി അതിസാഹസികമായി രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ എത്തിയ ടീം അംഗം അനീഷ് ( ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ) കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങുകയും ആളെ കരയ്ക്ക് എത്തിക്കുകയും ചെയ്തു. കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഴഞ്ഞുവീണ ആള് ഉടൻതന്നെ റാന്നി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement