Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി സ്വയം പ്രതിരോധ പരിശീലനം നൽകി

   ജില്ലാ പോലീസിന്റെ ജനമൈത്രി പദ്ധതിയുടെ ഭാഗമായി  സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിവരുന്ന സെൽഫ് ഡിഫൻസ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്നലെയും ഇന്നും പരിശീലനം നൽകി. 
ഇന്നലെ അടൂർ ജനറൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്കും  നഴ്സുമാർക്കും  ട്രെയിനിങ് നൽകിയപ്പോൾ, ഇന്ന് ജില്ലാ പോലീസും ജെ സി ഐ,  ക്വീൻ  പത്തനംതിട്ട എന്നിവയുമായി ചേർന്ന് വെച്ചൂച്ചിറ നവോദയ സ്കൂളിലെ മുന്നൂറോളം പെൺകുട്ടികൾക്കും അധ്യാപികമാർക്കും വനിതാ സ്റ്റാഫുകൾക്കുമാണ്  പരിശീലനം നൽകിയത്. 
   പുരുഷന്മാർക്ക് അടൂരിലെ അറിയപ്പെടുന്ന കരാട്ടെ മാസ്റ്ററായ ഹാൻഷി ഗോപകുമാറും, സ്ത്രീകൾക്ക് ജില്ലാ പോലീസിന്റെ സെൽഫ് ഡിഫൻസ് ട്രെയിനിങ് ടീമും സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകി.  അടൂർ ജനറൽ ആശുപത്രിയിലെ അടുത്ത ബാച്ചിനുള്ള ട്രെയിനിങ്  ഏഴിന് നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement