Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അനുജൻ വീട്ടിലെത്താൻ വൈകിയത് ചോദ്യംചെയ്തതിന്റെ പകയിൽ ജ്യേഷ്ഠന് മർദ്ദനം, തടഞ്ഞ പിതൃസഹോദരന്റെ തലയടിച്ചുപൊട്ടിച്ചു, രണ്ട് 19 കാർ അറസ്റ്റിൽ

പത്തനംതിട്ട : നാലഞ്ച് ദിവസം മുമ്പ് രാത്രി വീട്ടിലെത്താൻ വൈകിയതിന് ശാസിച്ച ജ്യേഷ്ഠനെ പ്രായപൂർത്തിയാകാത്ത അനുജനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു, ചോദ്യം ചെയ്ത പിതൃസഹോദരന്റെ തലയടിച്ചുപൊട്ടിച്ചു, രണ്ട് 19 കാർ ഉൾപ്പെടെ 5 പേർ പിടിയിൽ. ഏനാത്ത് മണ്ണടി സ്വദേശികളായ നടുവിലെക്കര മായവിലാസം എസ് അഭി(19),ഇരട്ട സഹോദരൻ അഭിജിത് (19) എന്നിവരാണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. പിടിയിലായ പ്രായപൂർത്തിയാകാത്ത മൂന്നു പേരിൽ ഒരാളുടെ ജ്യേഷ്ഠൻ അജിത്തിനാണ് മർദ്ദനമേറ്റത്. തല്ലിയപ്പോൾ ചോദ്യം ചെയ്ത് തടയാൻ ശ്രമിച്ച ഇവരുടെ പിതൃസഹോദരൻ മണ്ണടി ചന്ത സുരേഷ് ഭവനം വീട്ടിൽ സുനീഷി (40) ന്റെ തല ബൈക്കിൽ വച്ചിരുന്ന ഇരുമ്പുകമ്പിക്കൊണ്ട് പ്ലസ് ടൂവിന് പഠിക്കുന്ന 17 കാരൻ അടിച്ചുപൊട്ടിക്കുകയായിരുന്നു.
രണ്ടിന് രാത്രി 11.45 നാണ് സംഭവം. ഇയാളുടെ കൂട്ടുകാരായ 19 കാരായ രണ്ട് പ്രതികളും, 17 കാരായ മൂന്നുപേരും ചേർന്നാണ് ആക്രമിച്ചത്. ജ്യേഷ്ഠൻ വഴക്കുപറഞ്ഞ വിവരം 17 കാരൻ കൂട്ടുകാരായ അഭി, അഭിജിത്, മറ്റ് രണ്ട് പ്ലസ് ടൂ വിദ്യാർത്ഥികളായ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതിന് പകരം ചോദിക്കാനാണ് രണ്ടിന് രാത്രി വീട്ടിൽ കയറി സഹോദരനെ അനുജന്റെ നേതൃത്വത്തിൽ തല്ലിയത്. ബഹളം കേട്ടെത്തിയ സുനീഷ് കണ്ടത് അജിത്തിനെ വളഞ്ഞിട്ട് തല്ലുന്നതാണ്. തുടർന്ന്, വീടിന് അടുത്തുള്ള കലുങ്കിന് സമീപത്തേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയി വീണ്ടും അടിച്ചു. ചോദ്യം ചെയ്തപ്പോൾ 17 കാരൻ അവിടെയിരുന്ന അയാളുടെ ബൈക്കിൽ വച്ചിരുന്ന ഇരുമ്പുകമ്പിക്കൊണ്ട് തലയ്ക്കടിച്ചു. തലയ്ക്ക് പിന്നിൽ മുറിവേറ്റുവീണ സുനീഷിന്റെ കണ്ണിൽ ഇയാൾ അവിടെകിടന്ന പാറപ്പൊടി വാരിയിട്ടു. രക്തം ഒഴുകുന്നത് കണ്ടപ്പോൾ ഇവർ സ്ഥലം വിടുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുനീഷിന്റെ തലയിൽ എട്ട് തുന്നലിട്ടു. അജിത്തും അനുജനും പിതാവ് സുനിലും സുനീഷിനും ഭാര്യക്കുമൊപ്പമാണ് താമസം. സുനിലിന് തടിപ്പണിയാണ്.
അജിത്ത് അനുജന്റ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതും വിരോധത്തിന് മൂർച്ചകൂട്ടി. എസ് സി പി ഓ ഷൈൻ കുമാർ സുനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത ഏനാത്ത് പോലീസ് 5 പേരെയും പിടികൂടി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുനത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement