Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

യുവാവിനെ 3.78 ഗ്രാം എം ഡി എം എയുമായി പോലീസ് പിടികൂടി.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും, ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെ 3.78 ഗ്രാം എം ഡി എം എയുമായി പിടികൂടി. കുറ്റപ്പുഴ ചുമത്ര കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ്‌ ഷമീർ (39) ആണ് അറസ്റ്റിലായത്. തിരുവല്ല ഡി വൈ എസ് പിയുടെയും പോലീസ് ഇൻസ്‌പെക്ടറുടെയും മേൽനോട്ടത്തിൽ എസ് ഐമാരായ അനൂപ് ചന്ദ്രൻ, ആദർശ്, ഡാൻസാഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിൽ ഇയാളെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാൾ ധരിച്ചിരുന്ന ട്രൗസറിൽ സിപ് കവറുകളിൽ സൂക്ഷിച്ചനിലയിലായിരുന്നു.സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചതിനു നേരത്തെ തിരുവല്ല പോലീസ് കേസ് എടുത്തിരുന്നു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement