പത്തനംതിട്ട : സ്നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി 16 കാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 18 കാരനെ ചിറ്റാർ പോലീസ് പിടികൂടി.കഴിഞ്ഞവർഷം മാർച്ച് 15 ന് സംഭവം നടക്കുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് കണ്ടെത്തിയതിനാൽ ജെ ജെ ബോർഡ് മുമ്പാകെ ഹാജരാക്കി തുടർനടപടികൾ കൈകൊണ്ടു. ഇന്നലെയാണ് ഇതുസംബന്ധിച്ച് ചിറ്റാർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. തുടർന്ന് എ എസ് ഐ രജനി മൊഴി രേഖപ്പെടുത്തി. ബി എൻ എസ് പ്രകാരവും പോക്സോയിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും പോലീസ് കേസെടുത്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പത്തനംതിട്ട ജെ എഫ് എം കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് വിക്ടിം ലെയ്സൺ ഓഫീസറായി സി പി ഒ ചിഞ്ചു ബോസിനെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
കുട്ടിയെ സ്കൂളിൽ നിന്നും കടത്തിക്കൊണ്ടുപോയി ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചശേഷം ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് കുട്ടിയെ നിരന്തരം പിന്തുടർന്ന് ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു. കേസെടുത്തതിനെ തുടർന്ന് ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും, ഇന്നലെ രാത്രി തന്നെ ഇയാളെ കണ്ടെത്തി സഹോദരന്റെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ഇന്ന് രാവിലെ രക്ഷിതാക്കൾ ജനന സർട്ടിഫിക്കറ്റ് സ്റ്റേഷനിൽ ഹാജരാക്കിയത് പരിശോധിച്ചതിൽ സംഭവം നടക്കുന്ന കാലയളവിൽ ഇയാൾക്ക്പ്രായപൂർത്തിയായിട്ടില്ലായെന്നു പോലീസിന് വ്യക്തമായി. തുടർന്ന്, കുറ്റം പറഞ്ഞു ബോധ്യപ്പെടുത്തി നിയമനടപടികൾക്ക് വിധേയനാക്കിയശേഷം ജെ ജെ ബോർഡ് മുമ്പാകെ ഹാജരാക്കി. ഇയാൾ കുറ്റം സമ്മതിച്ചു.
Home പോക്സോ കേസിൽ 18 കാരൻ പിടിയിൽ