Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രത്യേക പരിശോധന : ജില്ലയിലെ 180 ഓളം അന്തർസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ പോലീസ് എക്സൈസ് സംയുക്തറെയ്‌ഡ്‌, 48 പേർ അറസ്റ്റിൽ

പത്തനംതിട്ട : ലഹരിയുൽപ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി അന്തർസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ ഒരു ദിനം നീണ്ട പ്രത്യേകപരിശോധന നടന്നു. പോലീസ് എക്സൈസ് വകുപ്പുകൾ ചേർന്ന് നടത്തിയ സംയുക്തറെയ്‌ഡുകളിൽ 180 ഓളം തൊഴിലാളി ക്യാമ്പുകൾ പരിശോധിച്ചു. 48 കേസുകളിലായി 48 പേരെ പിടികൂടി. പോലീസ് സ്റ്റേഷനുകളും ഡാൻസാഫ് സംഘവും റെയ്ഡുകളിൽ പങ്കെടുത്തു. പരിശോധനയ്ക്കിടെ 1.100 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ആറന്മുളയിലെ ഇയാളുടെ താമസസ്ഥലത്തു നിന്നും ഇന്നലെ പിടികൂടിയിരുന്നു. പത്തനംതിട്ട പോലീസ് ഒരാളെ 10 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
ആകെ 1085 പേരെ പരിശോധിച്ചു, നിരോധിത പുകയില ഉൽപ്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനും, വില്പനയ്ക്ക് കൈവശം വച്ചതിനും ഉൾപ്പെടെ 48 കേസുകളാണ് രജിസ്റ്റർ ചെയ്തത്, 48 പേർ പിടിയിലായി. കഞ്ചാവ് ബീഡി വലിച്ചതിന് 11 കേസുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് 35 കേസുകളും, കഞ്ചാവ് വിൽപ്പനയ്ക്ക് കയ്യിൽ വച്ചതിന് 2 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.122 പാൻ മസാല, 420 ഹാൻസ്, 29 കൂൾ ലിപ്സ് എന്നിങ്ങനെ നിരോധിത പുകയില ഉൽപ്പന്നപാക്കറ്റുകൾ അഥിതി തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്തു.ലഹരിവിപത്തിനെതിരെ ബഹുമുഖ നിയമനടപടികൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പത്തനംതിട്ട തൈക്കാവ് സ്കൂളിനടുത്തുനിന്ന് യുവാവിനെ പത്തനംതിട്ട പോലീസ് 10 ഗ്രാം കഞ്ചാവുമായി പിടികൂടി. പേട്ട കിഴക്കുവീട്ടിൽ ഷാരൂഖ് ഷജീബ് (21) ആണ് പിടിയിലായത്. പാന്റിന്റെ പിന്നിലെ പോക്കറ്റിൽ സിപ് ലോക്ക് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. ലഹരി ഉപയോഗിച്ച നിലയിൽ കണ്ട ഇയാൾ, കഞ്ചാവ് വില്പനക്കായി സൂക്ഷിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചു. പോലീസ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുപിടികൂടുകയായിരുന്നു. എസ് ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. സി പി ഓ ശ്രീലാലും ഒപ്പമുണ്ടായിരുന്നു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement