മദ്യപിച്ചുവന്ന് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുകയും, നിരന്തരമായി ഉപദ്രവിക്കുകയും ചെയ്യുന്ന മകനെ ഭയന്ന് സഹോദരന്റെ വീട്ടിൽ അഭയം തേടിയ പിതാവിനെയും സംരക്ഷണം നൽകിയ ജ്യേഷ്ഠനെയും വീടുകയറി മർദ്ദിച്ച മകൻ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് കോട്ടമൺപാറ അള്ളുങ്കൽ പാറയിൽ വീട്ടിൽ അനീഷ് തോമസ് (37) ആണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്. പിതാവ് പി എം തോമസ് (65), ജ്യേഷ്ഠൻ പി എം വർഗീസ് (78) എന്നിവർക്കാണ് ഇയാളുടെ മർദ്ദനം ഏറ്റത്.മദ്യപിച്ച് ഇന്നലെ വൈകിട്ട് 5 ന് വർഗീസിന്റെ സീതത്തോട് അള്ളുങ്കൽ പാറയിൽ വീട്ടിൽ അതിക്രമിച്ചകയറി ഇദ്ദേഹത്തെയും, അനീഷിന്റെ പിതാവ് തോമസിനെയും കയ്യിൽ കരുതിയ കല്ലുകൊണ്ടും പട്ടിക കഷ്ണം കൊണ്ടും ഉപദ്രവിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞികൊണ്ടുമായിരുന്നു. മർദ്ദനം. തോമസിന്റെ നെറ്റിക്ക് മുറിവുണ്ടാകുകയും കൈക്കൊണ്ട് മർദ്ദിക്കുകയും ചെയ്തു.
വർഗീസിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ചിറ്റാർ പോലീസ്, പ്രതിയെ കൈയ്യോടെ പിടികൂടി.മദ്യപിച്ചെത്തി സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് കാരണം, ഒരുമാസമായി തോമസ് സഹോദരൻ വർഗീസിന്റെ വീട്ടിലാണ് താമസം. അനീഷിന്റെ 12 വയസ്സുള്ള മകളും ഇയാളെ പേടിച്ച് ഈ വീട്ടിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യ കുവൈറ്റിൽ നഴ്‌സ് ആണ്. ഇയാളുടെ അമ്മ, സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം എസ് ഐ ബെയ്‌സിലാണ് കേസ് അന്വേഷണം നടത്തുന്നത്.
Home പിതാവിന് സംരക്ഷണം നൽകിയതിലെ പകകാരണം വീട്ടിൽ അതിക്രമിച്ചകയറി മർദ്ദനം : യുവാവ് അറസ്റ്റിൽ