Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന യുവാവിൽ നിന്നും കഞ്ചാവ് പിടികൂടി

പത്തനംതിട്ട : ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാവിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. കോന്നി വി കോട്ടയം പ്ലാച്ചേരി വിള തെക്കേതിൽ
രതീഷ് കുമാറി (37)ന്റെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും രണ്ടു ചെറിയ പ്ലാസ്റ്റിക് കവറുകളിലായി 18 ഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു. കോന്നി വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ പരസ്പരം ഉന്തും തള്ളും ഉണ്ടായി പ്രശ്നം സൃഷ്ടിച്ചതിനു ഇയാളെയും, വി കോട്ടയം രേഖാഭവനം വീട്ടിൽ
പ്രകാശി (55)നെയുമാണ്
പോലീസ് പിടിച്ചുകൊണ്ടു സ്റ്റേഷനിൽ എത്തിച്ചത്. ഇരുവർക്കുമെതിരെ കോന്നി പോലീസ് നിയമനടപടി സ്വീകരിച്ചു. രതീഷ് കുമാറിനെതിരെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.

               

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement