Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കറന്റ് പോയപ്പോൾ മെഴുകുതിരി വിപണിക്ക് വീണ്ടും ‘വെളിച്ചം’!

വൈദ്യുതി ബോർഡ് ഫീഡർ ഫ്യൂസ് ഊരുമ്പോൾ മുഖത്ത് പുഞ്ചിരി തെളിയുന്ന ചിലരുണ്ട് എന്ന് വേണമെങ്കിൽ പറയാം, ഏറെക്കാലമായി തെളിച്ചമില്ലാതെ പുകഞ്ഞു നിന്ന മെഴുകുതിരി നിർമ്മാതാക്കൾ ആണത്! റീച്ചാർജബിൾ ലൈറ്റുകളും എൽഇഡി ബൾബുകളും വീടുകൾ ഭരിച്ചതോടെ, പള്ളികളിൽ മാത്രമായി ഒതുങ്ങിപ്പോയ മെഴുകുതിരികൾക്കാണ് കറൻ്റ് കട്ട് വീണ്ടും സുവർണ്ണകാലം കൊണ്ടു വന്നത്. സംസ്ഥാനത്ത് 2300 ഓളം ചെറുതും വലുതുമായ മെഴുക് തിരി യൂണിറ്റുകളുണ്ട്. വിപണിയിൽ ഒരു കിലോ മെഴുകുതിരിക്ക് 240 രൂപയാണ് വില. ചില്ലറയായി വാങ്ങിയാൽ ഒന്നിന് പത്തുരൂപ, ആറെണ്ണത്തിന്റെ ചെറു പാക്കറ്റിന് മുപ്പത് രൂപ. പ്രധാന അസംസ്കൃത വസ്തുവായ പാരഫിൻ വാക്സിന് കിലോയ്ക്ക് 180 രൂപ നൽകണം. തിരിയും കവറും തൊഴിലാളികളുടെ കൂലിയും കഴിഞ്ഞ് കയ്യിൽ മിച്ചം കിട്ടിയിരുന്നത് തുച്ഛമായ കാശാണ്.

ആകെ ഇരുട്ടിലായിരുന്ന ഈ മേഖല പിടിച്ച് നിൽപ്പ് ലക്ഷ്യമിട്ട് റിസോർട്ടുകളിലും ഡിന്നർ ടേബിളുകളിലും വെയ്ക്കുന്ന അരോമ മെഴുകുതിരികളിലേക്കും ജെൽ കാൻഡിലുകളിലേക്കും മാറി വന്നപ്പോഴാണ് കറൻ്റ് കട്ട് പുതിയ വെളിച്ചം ഇവിടേക്ക് കൊണ്ടുവന്നത്. അടഞ്ഞു കിടന്ന മിക്ക യൂണിറ്റുകളും ഓരോന്നായി തുറന്ന് വരികയാണിപ്പോൾ.

ഒന്ന് മാത്രം പറയാം….ഓരോന്നിനും അതിൻ്റേതായ സമയ മുണ്ട് ദാസാ !

Advertisement

#janashabdamnews #KeralaNews #PowerCut #CandleMarket #KeralaBusiness #Alappuzha #Kudumbashree #TrendingKerala #LocalNews #MalayalamNews #KeralaUpdates

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

 👉  വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2

https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement