വേലി തന്നെ വിളവ് തിന്നാൽ പിന്നെ എന്ത് ചെയ്യും? കള്ളനെ പിടിക്കേണ്ട പൊലീസ് തന്നെ സ്റ്റേഷനിലെ പ്രധാന കള്ളനായ ഒരു ഞെട്ടിക്കുന്ന, എന്നാൽ രസകരമായ സംഭവമാണ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലഹരിക്കെതിരെ നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡിൽ പിടിച്ചെടുത്ത ഏഴ് ചാക്ക് അഥവാ12,000 പാക്കറ്റ് നിരോധിത ഹാൻസ് സ്റ്റേഷനിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്ന് രാത്രി സ്റ്റേഷൻ GD ചാർജുകാരനായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിന് തോന്നി അതങ്ങ് ‘സ്വന്തമാക്കാം’ എന്ന്. തൊണ്ടിമുതൽ നശിപ്പിക്കാൻ മാസങ്ങളുടെ സാവകാശമുണ്ടെന്ന പഴുത് മുതലെടുത്തായിരുന്നു പദ്ധതി.
രാത്രി ഒരു മണിക്ക് സ്വന്തം കാർ സ്റ്റേഷൻ വളപ്പിലേക്ക് കയറ്റി, 12,000 പാക്കറ്റ് ഹാൻസും വണ്ടിയിലേക്ക് മാറ്റി കക്ഷി സ്ഥലംവിട്ടു. തൊണ്ടിമുതൽ കാണാതായതോടെ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. ദേ….മോഷണമുതലുമായി കാറോടിച്ചു പോകുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ ചാർജുകാരൻ സാർ.
നേരത്തെ കൈക്കൂലി കേസിൽ ശിക്ഷ വാങ്ങി ബത്തേരിയിലെത്തിയ ആളാണ് സബിത്ത്. ആളെ സസ്പെൻഡ് ചെയ്ത് കേസെടുത്തെങ്കിലും, ‘കള്ളൻ സാർ’ ഇപ്പോൾ ഒളിവിലാണ്. കാവൽക്കാരൻ തന്നെ കളവുനടത്തിയ ഈ വാർത്ത കേട്ട് മൂക്കത്ത് വിരൽ വെക്കുകയാണ് നാട്ടുകാർ.

#KeralaPolice #WayanadNews #SultanBathery #KeralaNews #TrendingKerala #CrimeNews #PoliceSuspended #ViralNewsKerala #ShortsNews #MalayalamReels
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







