ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതര ചികിത്സാപ്പിഴവിനെ തുടർന്ന് വീട്ടമ്മയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആറാട്ടുപുഴ നല്ലാനിക്കൽ വീട്ടിൽ ലതയ്ക്കാണ് (67) ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിൽ തറച്ചുകയറിയതാണ് കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്. സംഭവത്തിൽ ലതയുടെ മകൾ ദീപിക ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ലത ഉൾപ്പെടെ 12 പേരെയാണ് തിമിര ശസ്ത്രക്രിയയ്ക്കായി തിയേറ്ററിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെല്ലാം ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയിട്ടും ലതയെ കാണാതായതോടെ മകൾ ദീപിക അന്വേഷിച്ചെങ്കിലും, ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന മറുപടിയാണ് ആശുപത്രി ജീവനക്കാർ ആദ്യം നൽകിയത്. എന്നാൽ ഉച്ചയ്ക്ക് 1.35-ഓടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന് പറഞ്ഞ് ലതയെ മുറിയിലേക്ക് മാറ്റി. കണ്ണിനകത്ത് ഏറെ നേരം കുത്തിയിളക്കിയെന്നും കഠിനമായ വേദന സഹിക്കാൻ കഴിയുന്നില്ലെന്നും ലത മകളോട് പറഞ്ഞു.

തുടർന്ന് ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിൽ തറച്ചുകയറിയതായി ഡോ. മല്ലിക ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഈ ലെൻസ് പുറത്തെടുക്കാനുള്ള സംവിധാനം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇല്ലെന്നും കോട്ടയം അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടർ നിർദേശിച്ചു. ‘ഞങ്ങൾ ലെൻസ് കണ്ണിൽ കുത്തിക്കയറ്റിയതല്ല, ചിലപ്പോൾ അങ്ങനെയെല്ലാം ഉണ്ടാകും’ എന്ന ഡോക്ടറുടെ പ്രതികരണം ഏറെ വേദനിപ്പിച്ചതായി മകൾ പറഞ്ഞു. തറച്ച ലെൻസ് നീക്കം ചെയ്താൽ മാത്രമേ കാഴ്ച തിരിച്ചുകിട്ടുമോ എന്ന് വ്യക്തമാകൂ.
വിഷയം സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നിസ്സാരമായാണ് കണ്ടതെന്നും ആംബുലൻസ് വിട്ടുനൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
#janashabdamnews #KeralaNews #Alappuzha #MedicalNegligence #AlappuzhaMedicalCollege #KeralaHealth #HospitalNegligence #MalayalamNews #KeralaPolice #HealthDepartmentKerala#TrendingNewsKerala
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






