Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വ്ലോഗർ ‘മിക്കു റോക്ക്’ പോക്സോ കേസിൽ അറസ്റ്റിൽ!

ആശ്രാമത്തെ ഇഎസ്ഐ മോഡൽ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ ‘മിക്കു റോക്ക്’ എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗറും തിരുവനന്തപുരം പൂന്തുറ പള്ളി സ്ട്രീറ്റ് സ്വദേശിയുമായ എസ്. മിഗ്ദാദിനെയാണ് (38) കൊല്ലം ഈസ്റ്റ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 5.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബന്ധുവിന് കൂട്ടിരിക്കാനാണ് പെൺകുട്ടി എത്തിയത്. പുലർച്ചെ ലിഫ്റ്റിൽ കയറിയ സമയത്ത് ഒപ്പം കയറിയ പ്രതി കുട്ടിയെ കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുകയായിരുന്നു.ഭയന്ന പെൺകുട്ടി വിവരം ഉടൻതന്നെ സഹോദരങ്ങളോടും മാതാപിതാക്കളോടും പങ്കുവെച്ചു. കുടുംബം ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയെങ്കിലും സൂപ്രണ്ട് പ്രതിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

Screenshot

ആശുപത്രി അധികൃതരിൽ നിന്ന് നീതി ലഭിക്കാതെ വന്നതോടെ ബുധനാഴ്ച കുടുംബം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.ആശുപത്രി പരിസരത്ത് പരിശോധന നടത്തിയ പോലീസ് അടച്ചിട്ട ഒരു മുറിക്കുള്ളിൽ ഒളിച്ചിരുന്ന മിഗ്ദാദിനെ പിടികൂടുകയായിരുന്നു. പ്രതി ഇതിനുമുമ്പും ആശുപത്രിയിലെ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

#janashabdamnew#KollamNews #KeralaPolice #POCSO #ESIHospital #KeralaNews #SocialMedia #CrimeNews #BreakingNews

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement