Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പഠന ചിലവിനൊപ്പം ഉപജീവനവും; മാതൃകയായി പത്തനംതിട്ട കിസുമം സ്കൂളിന്റെ ആട്ടിൻകുട്ടി പദ്ധതി!

പുസ്തകസഞ്ചിക്കൊപ്പം ഒരു ആട്ടിൻകുട്ടിയെക്കൂടി സമ്മാനിച്ച് കുട്ടികളുടെ പഠനത്തിന് കരുത്തുപകരുകയാണ് പത്തനംതിട്ടയിലെ കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും, അതോടൊപ്പം കുടുംബത്തിന് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാനുമാണ് ഈ വേറിട്ട പദ്ധതി നടപ്പാക്കുന്നത്.ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള അർഹരായ വിദ്യാർത്ഥികൾക്കാണ് ആട്ടിൻകുട്ടികളെ നൽകുന്നത്. ഒരു വർഷത്തിനകം ആദ്യമുണ്ടാകുന്ന പെൺകുഞ്ഞിനെയോ, അല്ലെങ്കിൽ അതിന് തുല്യമായ തുകയോ സ്കൂളിലേക്ക് തിരികെ നൽകണം എന്നതാണ് വ്യവസ്ഥ. ഈ കൈമാറ്റത്തിലൂടെ മറ്റൊരു വിദ്യാർത്ഥിയുടെ വീട്ടിലേക്കും പുതിയൊരു ആട്ടിൻകുട്ടിയെ എത്തിക്കാൻ സ്കൂളിന് സാധിക്കുന്നു.
2023-ൽ പത്ത് കുട്ടികൾക്ക് നൽകി തുടങ്ങിയ ഈ മാതൃകാ ഉദ്യമത്തിലൂടെ ഇതിനകം മുപ്പതോളം കുടുംബങ്ങൾക്ക് ആശ്വാസമെത്തിക്കഴിഞ്ഞു. അധ്യാപകർ നേരിട്ടെത്തി സാഹചര്യം വിലയിരുത്തിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.അട്ടത്തോട്, മഞ്ഞത്തോട് ഊരുകളിൽ നിന്നുള്ള 182 ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ രക്ഷിതാക്കളെയും ചേർത്തുനിർത്താൻ രൂപീകരിച്ച ‘ഞങ്ങളുണ്ടൊപ്പം’ കൂട്ടായ്മയാണ് പദ്ധതിക്ക് പിന്നിൽ. ആടുവിതരണത്തിന് പുറമെ കോഴിക്കുഞ്ഞുങ്ങൾ, ഇൻകുബേറ്റർ, എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവയും സ്കൂൾ നൽകുന്നുണ്ട്. അക്ഷരവെളിച്ചത്തിനൊപ്പം ഒരു കുടുംബത്തിന്റെ ഉപജീവനവും ഉറപ്പാക്കുന്ന കിസുമം സ്കൂളിന്റെ ഈ കൈത്താങ്ങ് പൊതുവിദ്യാഭ്യാസ രംഗത്തിനാകെ മികച്ചൊരു മാതൃകയാണ്.

#KisumamSchool #PathanamthittaNews #KeralaModel #GoodNewsKerala #InspirationalStories #PublicEducationKerala #KeralaEducation #ModelSchool #PositiveVibesKerala #ReelsKerala #MalayalamNews

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement