അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ടിഫനി ട്രംപിന്റെ ഭർത്താവ് മൈക്കിൽ ബൂലോസ് കേരളത്തിന്റെ സ്വന്തം ആലപ്പുഴയിൽ. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വള്ളംകളിയുടെ ആവേശമായ പുന്നമട കായലിൽ ബോട്ട് യാത്ര നടത്തിയ സംഘം, നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രാക്ടീസ് സെഷനുകളും ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് എൻട്രിയും നേരിട്ടുകണ്ടു ആസ്വദിച്ചു.
സംസ്ഥാന സർക്കാരിന്റെ അതിഥിയായി എത്തിയ മൈക്കിൽ ബൂലോസിന്റെ സന്ദർശനം സുരക്ഷാ കാരണങ്ങളാൽ കർശനമായ രഹസ്യ സ്വഭാവത്തോടെയായിരുന്നു. കൊച്ചിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ ആസ്വദിച്ചുള്ള ഈ വിദേശ സന്ദർശനം കേരളത്തിന്റെ ടൂറിസം ഭൂപടത്തിലും ഏറെ ശ്രദ്ധനേടുകയാണ്. 🌴🚤
#MichaelBoulos #Alappuzha #PunnamadaLake #KeralaTourism #NehruTrophy #USAmbassador #KeralaNews
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






