Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നഷാ മുക്ത് യുവ ഫോർ വിക്സിത് ഭാരത്’ ദേശീയ പ്രചാരണത്തിന് നാളെ തുടക്കം.

ഇന്ത്യയെ ലഹരിവിമുക്തവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവും മൈ ഭാരതും ചേർന്ന് രാജ്യവ്യാപകമായ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിടുന്നു. 

“ജെൻസിÂഎഗൈൻസ്റ്റ്Âഅഡിക്ഷൻ,ÂനഷാÂമുക്ത്ÂയുവÂഫോർÂവിക്സിത്Âഭാരത് –Âസങ്കൽപ്Âഅഭിയാൻ“ (GenZ Against Addiction, Nasha Mukt Yuva for Viksit Bharat – Sankalp Abhiyan” ) എന്ന് പേരിട്ടിരിക്കുന്ന ഈ ബൃഹദ് പദ്ധതി 2026 ഓഗസ്റ്റ് 2-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കേന്ദ്രങ്ങളെ ഒരേസമയം ബന്ധിപ്പിച്ചുകൊണ്ട് നടക്കുന്ന ഈ ചടങ്ങിൽ ലക്ഷക്കണക്കിന് യുവജനങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.

രാജ്യത്തെ 125 ആത്മീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ ,യൂത്ത് ക്ലബ്ബുകൾ, എൻ.എസ്.എസ്, കോളേജുകൾ, മൈ ഭാരത് വോളണ്ടിയർമാർ തുടങ്ങിയവർ ഈ സംരംഭത്തിൽ കൈകോർക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി എല്ലാ കേന്ദ്രങ്ങളിലെയും പങ്കാളികൾ ഒരുമിച്ച് “നഷാ മുക്ത് ഭാരത് പ്രതിജ്ഞ” ഏറ്റുചൊല്ലും. വാക്കത്തോണുകൾ, ധ്യാനസമ്മേളനങ്ങൾ, സാംസ്കാരിക-കായിക മത്സരങ്ങൾ, ജനബോധവൽക്കരണ റാലികൾ എന്നിവ സംഘടിപ്പിക്കും.’വിക്സിത് ഭാരത് @2047′ എന്ന ദേശീയ ലക്ഷ്യത്തിലേക്ക് യുവജനങ്ങളുടെ ഊർജത്തെ നയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#NashaMuktYuva #ViksitBharat #MYBharat #SayNoToDrugs #YouthAgainstAddiction #BharatiyatwaZindabad

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement